അസാധ്യതയുടെ നടുവിലും സ്വപ്നങ്ങള്‍ക്ക് ചിറകേകി ഇടുക്കിയുടെ അഭിമാനം വാനോളം ഉയര്‍ത്തി വിമാനം പറപ്പിക്കാന്‍ നിസിമോള്‍ റോയി.ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച നിസിയുടെ സ്വപ്നങ്ങള്‍ വലുതായിരുന്നു. ചുറ്റുപാടുകളും സാഹചര്യങ്ങളും താന്‍കണ്ട സ്വപ്നങ്ങള്‍ക്ക് അതിര്‍ത്തി നിശ്ചയിക്കുന്നതായിരുന്നുവെങ്കിലും ഉയരങ്ങളിലേക്ക് ദൃഷ്ടിപതിപ്പിച്ചപ്പോള്‍ അതിര്‍ വരമ്പുകളില്ലാത്ത തെളിഞ്ഞ ആകാശത്തിലൂടെ പറക്കുവാനുള്ള സ്വപ്നം സാക്ഷാത്കരിയക്കപ്പെടുമെന്ന ഉറപ്പ് ലഭിച്ചു.
ഇടുക്കിയുടെ മലനിരകള്‍ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ തന്റെ ലക്ഷ്യങ്ങള്‍ക്കായ് ആകാശം അടുത്തുവരുന്നതുപോലെ തോന്നിയെങ്കില്‍ അത് പ്രാര്‍ത്ഥനയുടെയും ദൈവത്തിലുള്ള വിശ്വാസത്തിന്റെയും ഫലമാണെന്ന് മാതാവും പിതാവും സഹോദരനുമടങ്ങിയ കുടുംബം നന്ദിയോടെ ഓര്‍ക്കുന്നു.
ഇടുക്കി എന്‍ജിനീയറിങ് കോളജിലെ ഡ്രൈവര്‍ പുളിക്കത്തൊട്ടി കാവുംവാതുക്കല്‍ റോയിയുടേയും മേഴ്‌സിയുടേയും മൂത്തമകള്‍ നിസിമോള്‍ റോയി (21) ആണ് വിമാനം പറത്താന്‍ ഒരുങ്ങുന്നത്.
രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ എന്‍ട്രന്‍സ് പരീക്ഷയില്‍ എസ്.ടി. വിഭാഗത്തിലാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. നാല്പത് കുട്ടികള്‍ക്ക് സെലക്ക്ഷന്‍ ലഭിച്ചിരുന്നുവെങ്കിലും 'റെഡി റ്റു ഫ്‌ളൈ' വിഭാഗത്തില്‍ ഒന്നുമുതല്‍ ഇരുപത്തിയൊന്നുവരെയുള്ള ആദ്യ നിരയില്‍ നിസിമോള്‍ റോയിക്ക് സെലക്ഷന്‍ ലഭിച്ചു. ഡ്രോണ്‍പറത്തുന്നതിലും പരിശീലനം നേടിയ നിസിമോള്‍ ഹെവിലൈസന്‍സ് നേടിയ ഒരു നല്ല ഡ്രൈവര്‍കൂടിയാണ്.
സര്‍ക്കാരിന്റെ വിംഗ്‌സ് പദ്ധതി പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പരിശീലനത്തിന് ചേരുന്നത്. ചെറുപ്പം മുതല്‍ തന്നെ പൈലറ്റാവാന്‍ ആഗ്രഹിച്ചിരുന്നതിനാല്‍ ഇതിനായി ശ്രമിച്ചിരുന്നു. പൈലറ്റ് ആവാനുള്ള കോഴ്‌സിന് അര്‍ഹത നേടിയതിനെ തുടര്‍ന്ന് എന്‍.ഐ.ടി യിലെ പഠനം ഉപേക്ഷിച്ചു. എന്‍. ഐ.ടിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് മുന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു നിസിമോള്‍.
ഫെബ്രുവരി പകുതിയോടെ ട്രെയിനിങിന് ചേരും. കോഴ്‌സ് പഠനത്തിനാവശ്യമായ സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ നല്‍കും. പ്രാഥമിക ചിലവുകള്‍ മാത്രം കുട്ടി നല്‍കിയാല്‍ മതിയാകും.പൈലറ്റാകാന്‍ പഠിക്കുന്നതിന് വലിയ സാമ്പത്തിക ചിലവു വരുന്നതാണ്. സാമ്പത്തികഭദ്രതയു ള്ളവര്‍ക്ക് മാത്രം സാധിച്ചിരുന്ന ഒരു സ്വപ്‌നമാണിത്.
യാത്രകള്‍ വളരെ ഇഷ്ടപ്പെടുന്ന നിസിമോള്‍ ആത്മീകകാര്യങ്ങളിലും കൃത്യത പുലര്‍ ത്തുന്നു. ഏത് സ്ഥലത്ത് യാത്രപോയാലും ഞായറാഴ്ച ദിനങ്ങളില്‍ ആരാധനയില്‍ സംബന്ധിയ്ക്കുന്നതില്‍ നിസിമോള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കോഴിക്കോട് എന്‍ഐറ്റിയിലെ വിദ്യാഭ്യാസ കാലയളവില്‍ പാസ്റ്റര്‍ സാബുചാക്കോയുടെ കോഴിക്കോട് കാട്ടാങ്കല്‍ ഐപിസി സഭയില്‍ ആരാധനയില്‍ സംബന്ധിച്ചുപോന്നു. ഇടുക്കി നോര്‍ത്ത് സെന്റര്‍ പാറേമാവ് ഐപിസി ചര്‍ച്ച് അംഗങ്ങളാണ് നിസിമോളുടെ കുടുംബം. സഹോദരന്‍ സാമുവല്‍ പൈനാവ് പോളിടെക്‌നിക്കിലെ വിദ്യാര്‍ഥിയാണ്.
മകളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇതുവരെയും പ്രാര്‍ത്ഥിച്ചവര്‍ക്കും സഭയ്ക്കും തുടര്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ കാര്യങ്ങള്‍ ക്രമീകരിക്കുന്ന ഗവണ്‍മെന്റ് സംവിധാധാനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ എല്ലാവരോടും കുടുംബം നന്ദി അറിയക്കുന്നു. തുടര്‍ന്നും പ്രാര്‍ത്ഥനയുണ്ടാകണമമെന്നും മാതാപിതാക്കള്‍ ഓര്‍പ്പിയ്ക്കുന്നു.
ALSO READ: ഷാജിവാഴൂരിനെ മോറിയാമിഷൻ ഓഫ് ഇന്ത്യ ചർച്ചസ് കോത്തല കൗൺസിൽ ആദരിയ്ക്കുന്നു https://www.snehavachanam.com/2025/01/mmi.html









0 Comments