കോട്ടയം: ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സഭയുടെ 30-മത് ജനറൽ കൺവെൻഷൻ 2026 ജനുവരി 7 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ കോത്തല (12-ാം മൈൽ) ന്യൂ ലൈഫ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു. ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സഭയുടെ ഓവർസീയർ റവ. സി. പി. മാത്യു മഹായോഗം ഉദ്ഘാടനം ചെയ്യുന്നതും ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ കെ. ജെ. മാത്യു, പാസ്റ്റർ വർഗീസ് എബ്രഹാം, പാസ്റ്റർ അനീഷ് കവലം, പാസ്റ്റർ ബി. മോനിച്ചൻ, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ പ്രെയ്‌സ് കർത്താ, തുടങ്ങിയവർ ദൈവവചനം ശുശ്രുഷിക്കുന്നതുമായിരിക്കും. കൺവെൻഷനോടനുബന്ധിച്ച് പകൽ യോഗങ്ങൾ, ബൈബിൾ സ്റ്റഡി, ധ്യാനയോഗങ്ങൾ, സൺഡേ സ്കൂൾ, ലേഡീസ് മിനിസ്ട്രി, യുവജനപ്രസ്ഥാനം എന്നിവയുടെ വാർഷിക സമ്മേളനവും, സ്നാനം, സംയുക്ത ആരാധന, കർത്തൃമേശ എന്നവയും ഉണ്ടായിരിക്കും. അനുഗ്രഹീത ക്രൈസ്തവ ഗായകർ ഹാർവെസ്റ്റ് മ്യൂസിക് ബാൻഡ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
_page-0001%20(1).jpg)





0 Comments