BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഷാജിവാഴൂരിനെ മോറിയാമിഷൻ ഓഫ് ഇന്ത്യ ചർച്ചസ് കോത്തല കൗൺസിൽ ആദരിയ്ക്കുന്നു

 



കോട്ടയം: ഡോ. ബി ആര്‍ അംബേദ്കര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്റെ അംബേദ്കര്‍ ഗ്ലോബല്‍ അവാര്‍ഡ്2024, ട്വന്റിഫോർ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ  മാധ്യമ പുരസ്കാരവും ഏറ്റുവാങ്ങിയ മുതിർന്ന മാധ്യ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ഷാജിവാഴൂരിനെ ഫെബ്രുവരി 23ന് കോട്ടയം കോത്തലയിൽ ഫെബ്രുവരി 23ന് മോറിയാമിഷൻ ഓഫ് ഇന്ത്യ ചർച്ചസ് കോത്തല കൗൺസിൽ ആദരിയ്ക്കുന്നു.

 മൂന്ന് പതിറ്റാണ്ടിലധികമായി മാധ്യമ രം​ഗത്ത് സജീവമായ ഷാജി വാഴൂർ കഴിഞ്ഞ നവബർ 10ന് ന്യൂ ഡൽഹി ആർകെ പുരത്ത് നടന്ന അവാർഡ് ദാന ചടങ്ങിൽ  അംബേദ്കര്‍ ഗ്ലോബല്‍ അവാര്‍ഡ്2024അവാർഡ്  ഡൽഹി മഹിളാ കമ്മീഷൻ ചെയർപേഴ്സണും എംഎൽഎ ആയിരുന്ന ബിർഘസിങ്ങിൽ നിന്നും  ഏറ്റുവാങ്ങിയിരുന്നു.

  തുടർന്ന് ഡിസംബർ 10ന് കോഴിക്കോട് നടന്ന അവാർഡ് ദാനചടങ്ങിൽ 24ഫ്രെയിം ഫിലിം സൊസൈറ്റിയുടെ മാധ്യമ പുരസ്കാരം പ്രശസ്തചലച്ചിത്രതാരം ശങ്കറിൽ നിന്നും ഏറ്റുവാങ്ങിയിരുന്നു.  കേരളപത്രപ്രവർത്തക അസോസിയേഷന്റെ ആദരവുംകൂടാതെനിരവധിഅവാർഡുകളും വുകളും ഏറ്റുവാങ്ങിയിട്ടുണ്ട്.

 ഇപ്പോൾ സ്നേഹവചനം, മോർണിം​ഗ് ന്യൂസ് എന്നീപത്രങ്ങളുടെ ചീഫ് എഡിറ്ററായി പ്രവർത്തിയ്ക്കുന്നു. കേരളപത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ല കമ്മറ്റി അം​ഗമാണ്.

  ആത്മീയ രം​ഗത്തും ജീവകാരുണ്യ പ്രവർത്തന രം​ഗത്തും വർഷങ്ങളായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന  മോറിയാ മോറിയാമിഷൻ ഓഫ് ഇന്ത്യ ചർച്ചസിന്റെ പ്രവർത്തനങ്ങൾക്ക്  പാസ്റ്റർ സജി ജോസഫ് നേതൃത്വം നൽകുന്നു.




Post a Comment

0 Comments