ഇടയപ്പാറ: ദി ഇൻഡിപെന്റന്റ് പെന്തക്കോസ്തൽ അസംബ്ലി 33-ാംമത് ജനറൽ കൺവൻഷൻ ഫെബ്രുവരി 11മുതൽ 15വരെ ഇടയപ്പാറ പെനിയേൽ ഗ്രൗണ്ടിൽ വൈകുന്നേരം 06 മുതൽ 09 വരെ നടക്കുന്നു. പാസ്റ്റർ പിഡി. യോഹന്നാൻ ( ഐപിഎ ചെയർമാൻ കേരള) കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സുബാഷ് കുമരകം, പാസ്റ്റർ ഷമീർകൊല്ലം, പാസ്റ്റർ സാബു ചാരുവേലി, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ എബി ഐരൂർ എന്നിവർ സന്ദേശം നൽകുന്നു. യൂത്ത് വോയ്സ് ചർച്ച് ക്വയർ നേതൃത്വം നൽകുന്ന സംഗീത ശുശ്രൂഷയിൽ പാസ്റ്റർ രാജേഷ് വക്കം, പാസ്റ്റർ ബിജു പമ്പാവാലി, പാസ്റ്റർ സാം ജി കുമ്പനാട് എന്നിവർ പങ്കാളികളാകുന്നു.
പകൽ യോഗങ്ങൾ: സഹോദരീ സമാജം വാർഷിക സമ്മേളനം (വെള്ളി രാവിലെ 10 മുതൽ 01വരെ), സണ്ടേസ്കൂൾ & വൈഎഫ് വാർഷികം( ശനി രാവിലെ 11 മുതൽ വൈകുന്നേരം 04 വരെ), സ്നാനം ശനി രാവിലെ 8മുതൽ 10 വരെ), കർത്തൃമേശ സംയുക്ത സഭായോഗം ( ഞായർ രാവി 09മുതൽ 01വരെ)
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജയിംസ് പി. ഡേവിഡ് (ജനറൽ കൺവീനർ) 9847770450, പാസ്റ്റർ രതീഷ് കെ.ബി. (പബ്ലിസിറ്റി കൺവീനർ) 8891411285.






0 Comments