തിരുവല്ല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് കൗൺസിൽ പ്രസ്ബിട്ടറി അംഗവും മുണ്ടക്കയം കല്ലുതൊട്ടിയിൽ ശ്രീ കുഞ്ഞുകുട്ടിയുടെയും ശ്രീമതി ഓമനയുടെയും മകൻ കർത്തൃദാസൻ പാസ്റ്റർ കെ കെ ജെയിംസ് (48 വയസ്സ്) നവംബർ 9 ഞാറാഴ്ച്ച രാത്രി 10 മണിക്ക് തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റിലിൽ ചികിത്സയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചില നാളുകളായി ശാരീരിക സൗഖ്യമില്ലാതെ കഴിയുകയായിരുന്നു. രക്തത്തിൽ കൗണ്ട് കുറയുന്നതിനാൽ കഴിഞ്ഞ രണ്ട് മാസമായി ചികിത്സയിൽ ആയിരുന്നു. രാവിലെ ഹൃദയം സ്തംഭനം ഉണ്ടായതായി ഡോക്ടർ പറഞ്ഞു.
ഭാര്യ : തൊടുപുഴ തെക്കുമല കവുങ്ങുംപള്ളിൽ വീട്ടിൽ കർത്തൃദാസി സിസ്റ്റർ മേഴ്‌സി ജെയിംസ്.
സഹോദരങ്ങൾ : ഇവാൻജെലിസ്റ്റ് ജോമോൻ, ജോമോൾ.





0 Comments