കോട്ടയം: ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെ 41- ാമത് ജനറൽ കൺവെൻഷൻ 2025 ജനുവരി 15 ബുധൻ രാത്രി മുതൽ 19 ഞായർ രാത്രി വരെ പാമ്പാടി എം ജി എം ഹൈസ്കൂളിന് സമീപമുള്ള ജി എം ഡി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ദൈവസഭ പ്രസിഡൻറ് പാസ്റ്റർ ബിബിൻ ബി മാത്യു ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ സുഭാഷ് കുമരകം, ഡോ. ഷിബു കെ മാത്യു തിരുവല്ല, പാസ്റ്റർ ഷിബിൻ ശാമുവേൽ കൊട്ടാരക്കര, പാസ്റ്റർ ജോയ് പാറക്കൽ, പാസ്റ്റർ കെ ജെ തോമസ് കുമളി, പാസ്റ്റർ അജി ഐസക് അടൂർ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റർ ബിനു ചാരുത, സുനിൽ സോളമൻ എന്നിവർ നയിക്കുന്ന ഫിലിയോ മെലഡിസ് ഗാനശുശ്രൂഷ നിർവഹിക്കും. എല്ലാദിവസവും രാത്രി 6 മുതൽ 9. 30 വരെ പൊതുയോഗവും പകൽ പ്രത്യേക സമ്മേളനങ്ങളും നടത്തപ്പെടും.
Also Read ഷാജിവാഴൂരിനെ മോറിയാമിഷൻ ഓഫ് ഇന്ത്യ ചർച്ചസ് കോത്തല കൗൺസിൽആദരിയ്ക്കുന്നു
https://www.snehavachanam.com/2025/01/mmi.html
കൺവെൻഷനോടനുബന്ധിച്ച് ബൈബിൾ ക്ലാസുകൾ, ജനറൽബോഡിയോഗം യൂത്ത്, സൺഡേ സ്കൂൾ, സഹോദരീസമാജം വാർഷിക മീറ്റിങ്ങുകൾ ഇവാഞ്ചലിസം പ്രോഗ്രാം, സുവിശേഷ റാലി, ആരാധന, സ്നാന ശുശ്രൂഷ, കർതൃമേശ എന്നിവ നടക്കും. കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി ദൈവസഭ പ്രസിഡണ്ട് ജനറൽ കൺവീനറായുള്ള 51 കമ്മറ്റി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
8075089265
-------------------------------------------------------------------------------------------------------







0 Comments