BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മുനമ്പം ഐക്യദാർഢ്യ ലോങ്ങ് മാർച്ച് നാളെ ഉച്ചയ്ക്ക് 1.30 ന്


ആലുവ: മുനമ്പം കടൽത്തീരത്തെ അറുനൂറിലധികം കുടുംബങ്ങളുട റവന്യു അവകാശങ്ങൾ നിഷേധിച്ചതിനെതിരെ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ  ജസ്റ്റിസ് എറണാകുളം ജില്ലാ കമ്മിറ്റി 14 ന് ചൊവ്വാഴ്ച  ഉച്ചയ്ക്ക് 1.30 ന് മുനമ്പം ഐക്യ ദാർഢ്യ ലോങ്ങ് മാർച്ച് നടത്തുന്നു.

പള്ളിപ്പുറം മഞ്ഞൂമാതാ ബസിലിക്കയിൽ നിന്നും  മുനമ്പം സമരപ്പന്തലിലേക്ക് നടത്തുന്ന ലോങ്ങ് മാർച്ച്  വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലൂങ്കൽ ഉത്ഘാടനം ചെയ്യും.

റവ. ആൻ്റണി കുരിശിങ്കൽ(റെക്ടർ, മഞ്ഞുമാതാ, ബസിലിക്ക, പള്ളിപ്പുറം) അനുഗ്രഹ പ്രഭാഷണം നടത്തും.  NCMJ ജില്ലാ പ്രസിഡൻ്റ്, കോശി ജോർജ്  അധ്യക്ഷത വഹിക്കും. മുനമ്പം സമരപന്തലിൽ നടക്കുന്ന സമാപന സമ്മേളനം കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ. ബിജു ജോർജ് അറക്കത്തറ ഉത്ഘാടനം ചെയ്യും.

NCMJ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ. പ്രകാശ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തും.സമരസേനാനികൾക്ക്  ഐക്യ ദാർഢ്യ സന്ദേശം  NCMJ സ്റ്റേറ്റ്  ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് നൽകും.

Also Read ഷാജിവാഴൂരിനെ  മോറിയാമിഷൻ ഓഫ് ഇന്ത്യ ചർച്ചസ് കോത്തല കൗൺസിൽആദരിയ്ക്കുന്നു

https://www.snehavachanam.com/2025/01/mmi.html

റവ. ഫാദർ ആൻ്റണി തറയിൽ അധ്യക്ഷത വഹിക്കും.റൈജു രണ്ടു തൈയ്ക്കൽ,  ജോസഫ് ബെന്നി   (മുനമ്പം സമരസമിതി  കൺവീനർ) ഫാദർ സുഗുൺ,  സുജിത്ത് ഇലഞ്ഞിമാറ്റം, ജോസഫ് റോക്കി പാലക്കൽ(മുനമ്പം ഭൂസംരക്ഷണ സമിതി ചെയർമാൻ)എന്നിവർ  പ്രസംഗിക്കും.

 പാസ്റ്റർ സാം മൂവാറ്റുപുഴ(NCMJ ജില്ലാ സെക്രട്ടറി),  ജോജോ മനയ്ക്കൽ,  ബിജു തുണ്ടിയിൽ , ഫാദർ ബെന്യാമിൻ ശങ്കരത്തിൽ തുടങ്ങി NCMJ ജില്ലാ - സംസ്ഥാന ഭാരവാഹികൾ നേതൃത്വം നൽകും.

------------------------------------------------------------------------------------------------------------------








Post a Comment

0 Comments