ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ
കൺവെൻഷൻ 2023 ജനുവരി 11 മുതൽ
ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2023 ജനുവരി 11 ബുധൻ മുതൽ 15 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം നിർവഹിക്കും. പാസ്റ്ററുമാരായ ഷിബു തോമസ് (ഒക്കലഹോമ), ബാബു ചെറിയാൻ (പിറവം), ബിജു തമ്പി (മുംബൈ), റ്റി.എം കുരുവിള (ചിങ്ങവനം), മാർട്ടിൻ ഫിലിപ്പ് (ഗോവ), നൂർദ്ദിൻ മുള്ള (ബൽഗാം), പ്രിൻസ് തോമസ് (റാന്നി), ബിനു തമ്പി ( കൊൽക്കട്ട), ബിജു സി. എക്സ് (ഫോർട്ട് കൊച്ചി), സിസ്റ്റേഴ്സ് മറിയാമ്മ തമ്പി, ജോളി താഴാംപള്ളം സന്ദേശം നൽകും. ബ്രദേഴ്സ് ലോർഡ്സൺ ആൻ്റെണി, ജോയൽ പടവത്ത്, പാസ്റ്റേഴ്സ് ബിനിത്ത് ജോയി, ബിജു വർഗ്ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കും. പവ്വർ കോൺഫ്രൻസ്, മിഷൻ മീറ്റിംഗ്, വൈ.പി.സി.എ- സണ്ടേസ്കൂൾ മീറ്റിംഗ്, യൂത്ത് റിവൈവൽ മീറ്റിംഗ്, സഹോദരി സമ്മേളനം തുടങ്ങിയവ നടക്കും. ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.
Also Read:യുണൈറ്റഡ് മെഗാ ക്രിസ്തുമസ്. റവ.ഡോ. ബെന്നി കെ. ജേക്കബ് സന്ദേശം നൽകുന്നുhttps://www.snehavachanam.com/2022/12/mega-united-christmas.html



0 Comments