സാധ്യതകളെ മറികടന്ന് നോക്കൗട്ടിലെത്തി ദക്ഷിണ കൊറിയ
പോർച്ചുഗലിനെ ഹ്യുങ് മിൻ സണ്ണിന്റെ ദക്ഷിണ കൊറിയ2-1ന് പരാജയപ്പെടുത്തി. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ദക്ഷിണ കൊറിയയുടെ വിജയം. കളിയുടെ അവസാന നിമിഷം വരെ പോയിന്റ് പട്ടിക മാറി മറിഞ്ഞ ഗ്രൂപ്പിലെ ചാംപ്യൻമാരായ പോർച്ചുഗൽ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. രണ്ട് ജയത്തിന് പിന്നാലെ ഒരു തോൽവി വഴങ്ങിയ പോർച്ചുഗലിന് ആറ് പോയിന്റുകളാണുള്ളത്. ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി നാല് പോയിന്റുള്ള ദക്ഷിണ കൊറിയ ഗ്രൂപ്പിൽ രണ്ടാമനായി.കളിയുടെ അഞ്ചാം മിനുട്ടിൽ റിക്കാർഡോ ഹോർട്ടയിലൂടെ നേടിയ ലീഡ് അധികനേരം നിലനിർത്താൻ പോർച്ചുഗലിന്കഴിഞ്ഞില്ല. 27-ാം മിനുട്ടിൽ കിം യുങ് ഗൗണിലൂടെ കൊറിയ തിരിച്ചടിച്ചു. പന്തടക്കത്തിൽ പോർച്ചുഗൽ മുന്നിട്ടു നിന്നെങ്കിലും ആക്രമണത്തിൽ ദക്ഷിണ കൊറിയ ഒപ്പം പിടിച്ചു. 91-ാം മിനുട്ടിൽ അധ്വാനം ഫലം കണ്ടു. സ്വന്തം പോസ്റ്റിൽ നിന്ന് വീണ്ടെടുത്ത പന്തുമായി കൊറിയ തിരിച്ചടിച്ചു. സണ്ണിന്റെ ത്രൂബോൾ അസിസ്റ്റ് ഹ്വാങ് ഹീ ചാൻ വലയിലെത്തിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
സ്നേഹവചനം വാട്സാപ്പ് ഗ്രുപ്പിൽ അംഗമാവുക



0 Comments