ഇടുക്കി: വണ്ടിപെരിയാർ, മഞ്ചുമല, പുതുലയം സ്വദേശിയും ചിങ്ങവനം, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തകനുമായ പാസ്റ്റർ ജോബിനെ (55) കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് ആവശ്യപ്പെട്ടു.

പാസ്റ്റർ ജോബിനെ 6.7.2025 മുതലാണ് കാണാതായത്. അന്ന് വൈകിട്ട് 4.30 ന് അരണക്കല്ലിൽ ജീപ്പിൽ ചെന്ന് ഇറങ്ങിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അന്വേഷിച്ച് ഊർജ്ജിതമാക്കി അദ്ദേഹത്തെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, ഇടുക്കി ജില്ലാ കളക്ടർ, ഇടുക്കി എസ്പി, പീരുമേട് ഡിവൈഎസ്പി, അഡ്വ. ഡീൻ കുര്യാക്കോസ് എംപി, പീരുമേട് എംഎൽഎ, വാഴൂർ സോമൻ എന്നിവർക്ക് പിസിഐ പരാതി നൽകിയിട്ടുണ്ട്.
പാസ്റ്റർ രതീഷ് ഏലപ്പാറ
(സ്റ്റേറ്റ് കോഡിനേറ്റർ) കുടുംബാംഗങ്ങളെ സന്ദർശിച്ചു.
പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ,
കേരളാ സ്റ്റേറ്റ്.
+918547204437
+918075780892








0 Comments