BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

വർത്തമാനകാലഘട്ടത്തിൽ സഭ ട്രെൻഡിനോപ്പമല്ല ട്രൂത്തിനൊപ്പം നിലക്കൊള്ളണം ; പാസ്റ്റർ ജെയ്‌സ് പാണ്ടനാട്

 

ഹാലിഫാക്സ്: ഉപദേശ മൂല്യത്തെയും തിരുവചന ആധീകാരികതെയും തകിടംമറിക്കുന്ന പുത്തൻ പ്രവണതകൾ ആത്മീയലോകത്തു ഓരോ കാലഘട്ടത്തിലും ഉടലെടുക്കുമ്പോൾ സഭ തിരുവചന സത്യത്തിനു വേണ്ടി നിലകൊള്ളണം.  ട്രെൻഡിനോപ്പമല്ല ട്രൂത്തിനൊപ്പം നിലകൊള്ളുവാൻ വിശ്വാസസമൂഹം തയ്യാറാകണം എന്ന് പാസ്റ്റർ ജെയ്‌സ് പാണ്ടനാട് പ്രസ്താവിച്ചു. ഹെബ്രോൻ ഫെല്ലോഷിപ്പ് സഭകളുടെ സമ്മർക്യാമ്പിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.  ജൂലൈ 4ന് ട്രൂറോയിലെ ഇവാഞ്ചലിൻ റിട്രീറ് സെന്ററിൽ ആരംഭിച്ച ക്യാമ്പ്, കാനഡ ഹെബ്രോൻ ഫെല്ലോഷിപ്പ് സഭകളുടെ  സഹസ്ഥാപകനും ഹാലിഫാക്സ് സഭാശുശ്രൂഷകനുമായ പാസ്റ്റർ ചാർലി ജോസഫ് സക്കറിയ പ്രാർഥിച്ചു ഉദ്ഘാടനം ചെയ്തു. ഹെബ്രോൻ ഫെല്ലോഷിപ്പ് സൺ‌ഡേസ്കൂൾ ഡിപ്പാർട്മെന്റ് ഡയറക്ടർ നിബു അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. “ഉണരുക തിരിച്ചറിയുക : അവ്യക്തകാലത്തെ ആത്മീയ തിരിച്ചറിവ് ” എന്നതാണ് ക്യാമ്പിന്റെ ചിന്തവിഷയം. 

ക്യാമ്പിന്റെ വിവിധ സെഷനുകളിൽ അക്സ സാജൻ, ജോൺസ്, പോൾ രാജൻ എന്നിവർ അധ്യക്ഷത വഹിച്ചു. യൂത്ത് ഗ്രൂപ്പ്‌ ഡിസ്കഷനു ബ്രദർ ഫെബിൻ നേതൃത്വം നൽകി. ഹെബ്രോൻ ഫെല്ലോഷിപ്പ് പുറത്തിറക്കിയ ‘ആത്മാവിൻ ഫലങ്ങൾ’ എന്ന സംഗീത ആൽബം ക്യാമ്പിൽ പ്രകാശനം ചെയ്തു, റോൺ റോയ്, ഷൈബി ടോം എന്നിവർ നേതൃത്വം നൽകി. ബെന്നി, ശരൺ, അനുഗ്രഹ്‌ എന്നിവരുടെ നേതൃത്വത്തിൽ ഹെബ്രോൻ ക്വയർ സംഗീതശുശ്രൂഷ നിർവഹിച്ചു. മോർണിംഗ് ഡിവോഷണൻ സെഷൻ മെറിൻ രാജുക്കുട്ടി ഹിന്ദി സെഷൻ ഷോജോ ജോൺ എന്നിവർ ലീഡ് ചെയ്തു. ഞായറാഴ്ച സംയുക്ത ആരാധനക്ക് പാസ്റ്റർമാരായ ബ്ലസ്സൺ വർഗീസ്, ജെയ്‌സ് പാണ്ടനാട് എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു, ഹെബ്രോൻ ഫെല്ലോഷിപ്പ് യൂത്ത് ഡിപ്പാർട്മെന്റ് ഡയറക്ടർ പോൾ രാജൻ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടർ ക്ലിന്റൻ കെ റെസ്സൻ, കോ-ഓർഡിനേറ്റർഴ്സ് ഡാനി ലാൽ, ജോയൽ സ്റ്റീഫൻ എന്നിവർ ക്യാമ്പിന്റെ സമാപനം സമ്മേളനത്തിന് നേതൃത്വം നൽകി.






Post a Comment

0 Comments