
ഇൻഡ്യയിൽ പെന്തക്കോസ് സഭ ഉടലെടുത്തിട്ടു ഏകദേശം 120 വർഷങ്ങൾ പിന്നിടുന്നു, ബൈബിൾ മാത്രം ആധാരമാക്കി ജീവിക്കുന്ന ഈ വിഭാഗo പ്രലോഭനങ്ങളിൽ വിഴുന്നവരല്ല , ഒരു രാഷ്ട്രീയ പാർട്ടിയോടും അമിതമായ താല്പര്യങ്ങളില്ല, എല്ലാ രാഷ്ടിയ പാർട്ടിയോടും സമദൂരം പാലിക്കുന്നവരാണ്, രാഷ്ട നിർമാണത്തിൽ പങ്കു വഹിച്ചു, ഇൻഡ്യൻ ഭരണഘടനയോടെ നീതി പുലർത്തി ജീവിക്കുന്നവരാണ്, ലോകത്തിലെ ഏതെങ്കിലും പദവിയെക്കാൾ സ്വർഗ്ഗീയ ദർശനത്തിനു ഊന്നൽ കൊടുക്കുന്ന ഈ പെന്തക്കോസ് വിഭാഗത്തിൽ പെട്ടവർ പണം വാങ്ങിയും, ചോദിച്ചുo രാക്ഷിയക്കാർക്കു വേണ്ടി ചട്ടുകമായി മാറുന്നു എന്ന തോന്നൽ വരത്തക്കവിധം ശ്രീ പി.വി അൻവർ സംസാരിച്ചത് ശരിയായില്ല, പ്രസ്തുത പ്രസ്ഥാവന പിൻവലിച്ചു തിരുത്തി പറയണമെന്ന് യുണെറ്റഡ് പെന്തക്കോസ് സിനഡ് ജനറൽ പ്രസിഡൻറ് ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, സെക്രട്ടറി പാസ്റ്റർ എം.ഐ തോമസ്, വൈസ് പ്രസിഡന്റ് മാർ പാസ്റ്റേഴ്സ് ജോൺ ജോസഫ്, ബാബു ജോർജ്, അനി ജോർജ്, ട്രഷറാർ പാസ്റ്റർ മാത്യു ബെന്നി, പി ആർ ഒ പാസ്റ്റർ ലിജോ ജോസഫ് എന്നിവർ പ്രസ്താവിച്ചു.






0 Comments