അനീഷ് പാമ്പാടി
പാമ്പാടി : ലോകാരോഗ്യ സംഘടന ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ)കോട്ടയം ജില്ലാ കമ്മറ്റി വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാഘോഷം നടത്തി. പുതിരി ഐപിസി സഭ പരിസരത്ത് പ്ലാവിൻ തൈ നട്ട് ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ റ്റി വി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പാസ്റ്റർ സാജു ജോൺ അദ്ധ്യക്ഷനായിരുന്നു.പാസ്റ്റമ്മാരായ അനീഷ് പാമ്പാടി, ജോൺസൻ കെ സി, ജോജി ജോസഫ്, കൊച്ചുമോൾ അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.







0 Comments