കോട്ടയം: സംസ്ഥാനം നേരിടുന്ന കനത്ത വെല്ലുവിളിയായ ലഹരി എന്ന വിപത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമെന്ന് പാസ്റ്റര്‍ അനിജോര്‍ജ്ജ് പ്രസ്താപിച്ചു. യുണൈറ്റഡ് പെന്തക്കോസ്തല്‍ സിനഡിന്റെ സംസ്ഥാനതല മീറ്റിംഗ് കോട്ടയത്ത് ഉദ്ഘടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത യോഗത്തില്‍ യുപി എസ് പ്രസിഡന്റ് ബ്രദര്‍ ഗ്ലാഡ്‌സണ്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. സെമിനാറില്‍ പാസ്റ്റര്‍മാരായ എം ഐ തോമസ്, ജോണ്‍ ജോസഫ്, ബോസ് എബ്രഹാം, മാത്യു ബെന്നി സംസാരിക്കുകയുണ്ടായി ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലും സംസ്ഥാന സര്‍ക്കാരിന്റെ പ്രൊജക്റ്റ് ആയ യോദ്ധാ പദ്ധതി യോട് സഹകരിച്ചു കലാലയങ്ങളിലും സ്‌കൂളുകളിലും സെമിനാറുകള്‍ നടത്താനും തീരുമാനിച്ചു.








0 Comments