BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ന്യൂനപക്ഷങ്ങളോടുള്ള പക്ഷപാത സമീപനം അവസാനിപ്പിക്കണം : പി എഫ് സി



കോട്ടയം: തോക്കും വാളും എടുക്കാതെ രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന സുവിശേഷ സംഘടനകളോട് കാണിക്കുന്ന പക്ഷപാതപരമായ സമീപനം അവസാനിപ്പിക്കണമെന്ന് പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ ആവശ്യപ്പെട്ടു. നിയമപരമായ അനുവാദം വാങ്ങിയും സമാധാനപരമായും ശാന്തമായ ആത്മീയ അന്തരീക്ഷത്തിലും ഉറച്ചുനിന്നുകൊണ്ടും ഇന്ത്യൻ നിയമ സംവിധാനത്തോടു കൂറുപുലർത്തിയും , മദ്യത്തിനും,മയക്കുമരുന്നിനും എതിരെയും , കുലപാതകവും, ആത്മഹത്യയും ചെയ്യരുതെന്നും ,സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാൻ പാടില്ലെന്നും , ആഹ്വാനം ചെയ്തുകൊണ്ട്  രാജ്യസമാധാനത്തിനായി പ്രസംഗിക്കുന്ന സുവിശേഷ പ്രവർത്തകരുടെ യോഗങ്ങളും , ആരാധനകളും ,പരസ്യയോഗങ്ങളും സാമൂഹ്യവിരുദ്ധരും മതഭ്രാന്തന്മാരും തടസ്സപ്പെടുത്തുകയും ,നിരപരാധികളായവരെ ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നു. 


                        എന്നാൽ മറ്റു മത രാഷ്ട്രീയ സാമൂഹിക സംഘടനകൾ നിരോധിത ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നു .നിയമംലംഘിച്ച് പൊതുസമ്മേളനങ്ങളും, ശക്തി പ്രകടനങ്ങളും നടത്തുന്നു . സ്കൂളുകൾക്കും ,ആശുപത്രികൾക്കും ,ആരാധനാലയങ്ങൾക്കും , ഗവ: സ്ഥാപനങ്ങൾക്കും ശബ്ദ മലിനീകരണങ്ങൾ സൃഷ്ടിക്കുന്നു. ഇങ്ങനെ പലവിധത്തിൽ നിയമലംഘനങ്ങൾ നടക്കുമ്പോൾ അതൊക്കെ കണ്ടില്ല എന്ന് നടിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങൾ നിയമാനുസൃതമായി ചെയ്യുന്ന യോഗങ്ങൾക്കെതിരെ സാമൂഹിക വിരുദ്ധരും, നിയമപാലകരും "കൃത്യനിർവ്വഹണം " തടസ്സപ്പെടുത്തുന്ന പക്ഷപാതപരമായ നടപടിക്കെതിരെ പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ തോംസൺ കെ ജോഷ്വായുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ സുരേഷ് പോൾ  പ്രതിക്ഷേധം അറിയിച്ചു.





Post a Comment

0 Comments