BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

അടൂർ ആക്രമണത്തെ അപലപിച്ച് യുപിഎസ്


തിരുവല്ല: കഴിഞ്ഞ ദിവസം അടൂരിൽ സുവിശേഷം പറഞ്ഞ വയോധികനായ സുവിശേഷകൻ ജോയിയെ ഒരു പറ്റം സുവിശേഷ വിരോധികൾ മർദിച്ച സംഭവത്തെ യുപിഎസ് അപലപിച്ചു. സമാധാനമായി സുവിശേഷം അറിയിക്കുന്നവർക്കെതിരെ യാതൊരു പ്രകോപനവും കൂടാതെ ഇത്തരത്തിലുള്ള ആക്രമണം വർദ്ധിച്ചുവരികയാണെന്നും  ഇനിയും സുവിശേഷകർക്ക് എതിരെ ഇത്തരം  സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരപരിപടികൾ നടത്താൻ ദേശിയ കമ്മറ്റി തീരുമാനിച്ചു.

സുവിശേഷകൻ ജോയി ആക്രമിക്കപ്പെട്ട സ്ഥലത്ത്,  യുപി എസ് ദേശിയ നേതാക്കളായ ബാബു പറയത്തുകാട്ടിൽ, ജോമോൻ മുവാറ്റുപുഴ, ജോയി കുമളി, ഡോ ബോസ്സ് എബ്രഹാം, അഡ്വ. സണ്ണി പാമ്പാടി, പാസ്റ്റർ സി കെ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സുവിശേഷകൻ ജോയിയെ മർദിച്ച സ്ഥലത്ത് സുവിശേഷ യോഗവും പ്രതിഷേധ യോഗവും നടത്തും. ദേശിയ ജനറൽ സെക്രട്ടറി ബ്ര. ബാബു പറയത്തു കാട്ടിൽ യോഗം ഉദ്ഘാടനം ചെയ്യും.


Post a Comment

0 Comments