കോട്ടയം: യുണൈറ്റഡ് പെന്തക്കോസ്തല്‍ സിനഡ് കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരസ്യ യോഗങ്ങൾ നടന്നു. യുപിഎസ് നാഷണൽ പ്രസിഡന്റ് ഗ്ലാഡ്സൺജേക്കബ് അമയന്നൂർ ജംഗ്ഷനിൽ യോഗം ഉദ്ഘാടനം ചെയ്തു. 11 ഓളം കവലകളിൽ സുവിശേഷം പ്രസംഗിക്കുവാനും, ധാരാളം ലഘുലേകകൾ വിതരണം ചെയ്യുവാനും സാധിച്ചു. കോട്ടയത്തിന്റെ പരിസരങ്ങളിൽ ഉള്ള ദൈവദാസന്മാരും ദൈവജനവും യോഗത്തിൽ സംബന്ധിച്ചു.പൊതു സമൂഹത്തിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ദൈവദാസൻമാരുടെയും ദൈവജനത്തിന്റെയും പ്രോത്സാഹനത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഗായകസംഘം മനോഹരമായ ഗാനങ്ങൾ ആലപിച്ചു.
--------------------------------------------------------------------------------------------








0 Comments