കോട്ടയം: യുണൈറ്റഡ് പെന്തക്കോസ്ത് സിനഡിന്റെ കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം അമയന്നൂർ ഐപിസിഐ ചർച്ചിൽ നടന്നു. ജില്ലാ പ്രസിഡണ്ട് പാസ്റ്റർ സജീവർഗീസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേന്ദ്ര നേതൃത്വത്തെ പ്രതിനിധീകരിച്ച് പാസ്റ്റർ ജോമോൻ മൂവാറ്റുപുഴ( കേരളാ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ) പങ്കെടുത്ത് അംഗങ്ങളുടെ സംശയങ്ങൾ നിവാരണം വരുത്തുകയും
യുപിഎസിന്റെ മുൻപോട്ടുള്ള യാത്ര ലക്ഷ്യം ഉദ്ബോധിപ്പിക്കുകയും ചെയ്തു. ചില സുവിശേഷീകരണ പ്രവർത്തനങ്ങളും, താലൂക്കുകളെ ശക്തികരിക്കുവാനുള്ള തീരുമാനവും, പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുവാനും തീരുമാനിച്ചു. കൂടാതെ യുപിഎസിൽ അംഗമായിരിക്കുന്ന കോട്ടയം ജില്ലയിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങൾക്കും ഉപകാരപ്രദമാകുന്ന നിലയിൽ ഒറ്റത്തവണ അടച്ച് എടുക്കാവുന്ന ഒരു മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ജില്ലാ പ്രസിഡണ്ട് അവതരിപ്പിച്ചു. എല്ലാ അംഗങ്ങളും
അതിനോട് അനുഭാവപൂർണ്ണമായ നിലപാടുകൾ അറിയിച്ചു. ജില്ലയ്ക്ക് ഒരു ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുവാൻ തീരുമാനിച്ചു. നവംബർ നാലാം തീയതി പൈകയുടെ പ്രാന്ത പ്രദേശങ്ങളിൽ പരസ്യയോഗം നടത്തുവാൻ തീരുമാനിച്ചു.കോട്ടയം ജില്ലയുടെ അഡ്വൈസറി ബോർഡ് അംഗങ്ങളായി പാസ്റ്റർ അനിൽ കുര്യാക്കോസിനെയും പാസ്റ്റർ വില്യം ജേക്കബിനെയും തിരഞ്ഞെടുത്തു.










0 Comments