കുമ്പനാട് :ഐ.പി.സി കുമ്പനാട് സെൻ്റർ സണ്ടേസ്കൂൾ ക്യാമ്പ് 15 മുതൽ 17 വരെ ചരൽ കുന്ന് ക്രിസ്ത്യൻ എഡ്യുക്കേഷൻ സെൻ്റെറിൽ നടക്കും. 15-ന് കുമ്പനാട് ഡിസ്ട്രിക്റ്റ് അസ്സോ. പാസ്റ്റർ. റ്റി.ജെ. ഏബ്രഹാം സമ്മേളനം ഉത്ഘാടനം ചെയ്യും. സെൻ്റെർ സണ്ടേസ്കൂൾ സുപ്രണ്ട് ജോജി.റ്റി. മാത്യു അദ്ധ്യക്ഷത വഹിക്കും. സുവനീർ പ്രകാശനം സ്റ്റർലാ ലൂക്ക്, തിം പ്രസൻ്റേഷൻ പാസ്റ്റർ. ഫിന്നി ജോസഫ്, സന്ദേശം പാസ്റ്റർ. ചെയിസ് ജോസഫ് . തുടർ ദിവസങ്ങളിൽ സെമിനാറുകൾ, മിഷൻ ചലഞ്ച്, കിഡ്സ് കോർണർ, ബൈബിൾ ക്ലാസ്സുകൾ, കൗൺസലിംങ് സെഷനുകൾ, മോട്ടിവേഷൻ ക്ലാസ്സുകൾ, ഗെയിംസ്, കാത്തിരുപ്പ് യോഗം എന്നിവ നടക്കും. പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ ഷിബിൻ ജി. ശാമുവേൽ, ഡോ. കെ.പി.സജികുമാർ, പാസ്റ്റർ പ്രകാശ് കെ.മാത്യു, പാസ്റ്റർ റോയി മാത്യു, പാസ്റ്റർ അനിഷ് കൊല്ലം, അഡ്വക്കേറ്റ്.ഷീജാ സോളമൻ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. ഇവാ . ഇമ്മാനുവേൽ കെ.ബി.,ബ്രദർ. ഷാരുൺ വർഗീസ് എന്നിവർ സംഗിത ശുശ്രുക്ഷകൾക്ക് നേതൃത്വം നൽകും. ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ജനറൽ കോഡിനേറ്റർ പാസ്റ്റർ ജോസ് വറുഗീസ് അറിയിച്ചു.







0 Comments