പുതുപ്പള്ളി: ഐപിസി തിയോളജിക്കൽ സെമിനാരി കോട്ടയം, വിക്ലീഫ് ഇന്ത്യ എന്നിവയുടെ സംയുക്ത സംരംഭമായ ‘തിരുവചനം’ സമകാലിക മലയാള ബൈബിൾ വിവർത്തനത്തിന്റെ പ്രകാശനം 2024, ഒക്ടോബർ ഒന്നാം തീയതി ചൊവ്വാഴ്ച 3 30ന് ഐപിസി തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ, ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ, റവ. കെ സി ജോൺ, റവ. ആർ എബ്രഹാം, റവ. ഫാ. സെബാസ്റ്റ്യൻ കുറ്റ്യാനിക്കൽ, റവ. ഫാ. എം ഒ ജോൺ, ഡോ. ഐസക് മാത്യു, ഡോ. ഷിബു മാത്യു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. അതോടൊപ്പം വിവിധ സഭാ നേതാക്കന്മാർ, മാധ്യമപ്രവർത്തകർ, ക്രൈസ്തവ സാഹിത്യകാരന്മാർ, ജനപ്രതിനിധികൾ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അറിയിയ്ക്കും.
തിരുവെഴുത്തിന്റെ വ്യക്തത, കൃത്യത, സ്വാഭാവികത, സ്വീകാര്യത എന്നീ നാല് തത്വങ്ങളിൽ അധിഷ്ഠിതമായ ഭാഷാന്തരത്തിന് സമകാലിക മലയാള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. വേദപുസ്തകം പഠിക്കുന്നതിനും വായിക്കുന്നതിനും മനസ്സിലാക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഏറ്റുവും ലളിതമായ ഭാഷാപ്രയോഗങ്ങളും എന്നാൽ ആനുകാലികമായ ഭാഷയുടെ പുതിയ പ്രയോഗങ്ങളും അർത്ഥതലങ്ങളും ഭാഷാന്തരത്തിൽ ഉപയോഗിച്ചിട്ടുണ്ട്.എല്ലാ മുഖ്യധാരാ ക്രൈസ്തവ സഭകളുടെ സംയുക്തമായ നൂതന സംരംഭമാണ് തിരുവചനം എന്ന പുതിയ ബൈബിൾ വിവർത്തനം.വേദശാസ്ത്ര രംഗത്തും ഭാഷാ വിവർത്തനരംഗത്തും ഏറെനാളത്തെ പരിചയവും പ്രാവീണ്യം ഉള്ളവരും ആണ് ഈ ഉദ്യമത്തിന്റെ പിന്നിൽ. എല്ലാ മലയാള വായനക്കാരിലും വേദപുസ്തകവും അതിലെ സത്യങ്ങളും വേഗത്തിലും ലളിതമായ രീതിയിലും മനസ്സിലാക്കുവാനും പഠിക്കുവാനും വിശ്വസിക്കുവാനും അതുവഴി മൂല്യമുള്ള ഉദാത്ത ജീവിതം നയിക്കുവാൻ എല്ലാവരെയും സാധ്യമാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ഉദ്ദേശമെന്ന് സംഘാടകർ അറിയിച്ചു.
--------------------------------------------------------------------------------








0 Comments