കുമ്പനാട്: ബാല സുവിശേഷീകരണ രംഗത്തെ പ്രമുഖ പ്രവർത്തനമായ എക്സൽ മിനിസ്ട്രീസിന്റെ 2025 വിബിഎസ് ലോഗോ പ്രകാശനം സെപ്റ്റംബർ 13 വെള്ളിയാഴ്ച ഗിൽഗാൽ ആശ്വാസ ഭവനിൽ നടത്തപ്പെടുന്നു. റവ. വർക്കി എബ്രഹാം കാച്ചാണത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. വൈ. റെജി ലോഗോ പ്രകാശനം നിർവഹിക്കും. മൈ കോമ്പസ് (എൻ്റെ വഴികാട്ടി) എന്നതാണ് 2025 എക്സൽ വിബിഎസിന്റെ ചിന്താവിഷയം. വഴിതെറ്റിപ്പോകുന്ന തലമുറയെ യേശുവാകുന്ന സത്യവഴിയിലേക്ക് നയിക്കുവാൻ ഈ ചിന്താവിഷയം മുഖാന്തരമാകുമെന്ന് മിനിസ്ട്രീസ് ഡയറക്ടർമാരായ അനിൽ ഇലന്തൂരും ബിനു ജോസഫും അഭിപ്രായപ്പെട്ടു. ജോബി കെ സി ചിന്താവിഷയം അവതരിപ്പിക്കും. പി.എ ജെറാള്‍ഡ്, ഷിബു കെ ജോൺ എന്നിവർ ആശംസകൾ അറിയിക്കും. ബെൻസൻ വർഗീസ്, സ്റ്റാൻലി എബ്രഹാം എന്നിവർക്കൊപ്പം എക്സൽ മ്യൂസിക് ബാൻഡ് സംഗീത ശുശ്രൂഷയ്ക്ക് നയിക്കും. 5 ലക്ഷം കുഞ്ഞുങ്ങളെ കർത്താവിലേക്ക് നയിക്കുവാനുള്ള ബൃഹത് പദ്ധതിയാണ് 15 ഭാഷകളിലുള്ള എക്സൽ വിബിഎസ് മുന്നോട്ടുവയ്ക്കുന്നത് എന്ന് ഷിനു തോമസ് പങ്കുവച്ചു.
----------------------------------------------------------------------------------------------------------------------------





0 Comments