
പുനലൂർ: എ.ജി. അക്കാദമി ഓഫ് തിയോളജിക്കൽ എഡ്യൂക്കേഷന് അയാട്ടാ അംഗീകാരം ലഭിച്ചു. 2024 സെപ്തംബർ 26ന് പുനലൂർ എ. ജി. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അയാട്ടാ ഓഫീസർമാരായ റവ. ഡോ. എം.ഡി. ഡാനിയേൽ ( കേരളം), റവ. ഷിജു കെ. എബ്രഹാം ബാംഗ്ലൂർ എന്നിവർ സർട്ടിഫിക്കറ്റുകൾ നൽകി. ലൈഫ് ടൈം മെമ്പർഷിപ്പും, എം. ഡിവ്. ലവൽ അക്രഡിറ്റേഷനും റവ. ടി.ജെ. സാമുവേൽ (എ. ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് & എ. ജി. അക്കാദമി ഫൗണ്ടർ) റവ. ഡോ. സന്തോഷ് ജോൺ, (എ. ജി അക്കാദമി ഡയറക്ടർ) എന്നിവർ ചേർന്ന് റവ. ഡോ. എം.ഡി. ഡാനിയേലിൽ നിന്ന് സ്വീകരിച്ചു.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ കൗൺസിലിംഗ് അക്രഡിറ്റേഷൻ റവ. ടി.ജെ. സാമുവേൽ, റവ.ഡോ. ഐസക്ക് വി. മാത്യു (എ.ജി അസിസ്റ്റന്റ് സൂപ്രണ്ട് ) എന്നിവർ ചേർന്ന് റവ. ഷിജു കെ. എബ്രഹാമിൽ നിന്ന് സ്വീകരിച്ചു. അക്കാദമിയുടെ രജിസ്ട്രാറായി റവ. സജി. പി, അഡ്മിനിസ്ട്രേറ്ററായി ഇവാ. എബ്രഹാം പി. മത്തായി എന്നിവർ പ്രവർത്തിക്കുന്നു.
എ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ അംഗീകാരമുള്ള അക്കാദമിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കി കൊണ്ടിരിക്കുന്നു. വിശദവിവരങ്ങൾക്കും അഡ്മിഷനും റവ. ഡോ. സന്തോഷ് ജോണുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ 94 46 19 3004






0 Comments