BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

യുണൈറ്റഡ് പെന്തകോസ്ത് സിനഡിന്റ് ഛത്തീസ് ​ഗഢ് സംസ്ഥാന സമ്മേളനം ഇന്ന് റായിപൂരിൽ നടന്നു

 



റായ്പൂർ: യുണൈറ്റഡ് പെന്തകോസ്ത് സിനഡിന്റ് ചത്തിസ് ഗഡ് സംസ്ഥാന സമ്മേളനം ഇന്ന് റായിപുരിൽ വെച്ച് നടന്നു. കേരളത്തിൽ ആരംഭിച്ച യൂ പി എസ് മറ്റ്‌ സംസ്ഥാനങ്ങളിലേക്കും പ്രവർത്തനങ്ങൾവ്യാപിപ്പിക്കുകയാണ്.കേരളത്തിലെ പെന്തകോസ്ത് വിശ്വാസികളെ ഏകോപിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് യൂ പി എസ്. കേരളത്തിൽ പെന്തകോസ്ത് വിശ്വാസികൾക്ക് ഉണ്ടാകുന്ന ചെറുതും വലുതുമായ എല്ലാ വിഷയങ്ങളിലും ഇടപ്പെട്ട് പ്രവർത്തിക്കുന്നു.. കേരളത്തിൽ വിശ്വാസികളുടെ നിരവധി വിഷയങ്ങളിൽ ഇടപ്പെട്ട് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രവർത്തിക്കുന്ന ഏക സംഘടനയായി യൂ പി എസ് മാറിയിരിക്കുന്നു. കഴിഞ്ഞ 8 മാസം കൊണ്ട് കേരളത്തിലെ പെന്തകോസ്ത് വിശ്വാസികൾ യൂ പി എസിന്റെ പ്രവർത്തനങ്ങൾ കണ്ട് ഓരോ ജില്ലകളിലും ശക്തമായ താലൂക്ക് കമ്മറ്റികൾ പ്രവർത്തിക്കുന്നു.. കഴിഞ്ഞ കാലങ്ങളിൽ പെന്തകോസ്ത് വിശ്വാസികൾക്ക് നേടിയെടുക്കാൻ കഴിയാത്ത കാര്യങ്ങൾ യൂ പി എസിൽ കുടി നേടിയെടുക്കുന്നു.

പാസ്റ്റർ ജോമോൻ വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂ പി എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോൺ ജോസഫ് ഉൽഘാടനം ചെയ്തു പാസ്റ്റർമാരായ ബിനോയി ജോസഫ്, ജോസ് തോമസ്, റോയി എം മത്തായി, ഷാജി ജോൺ, ഡേവിഡ് ചാക്കോ, ജോമോൻ വർഗീസ്, രാജു വി ജോൺ ബോബൻ യോഹന്നാൻ, ബിഷപ്പ് സുഷമ കുമാർ, ബ്ര. രാകേഷ് സോളമൻ എന്നിവർ പ്രസംഗിച്ചു.. ബീഹാർ, ബംഗാൾ, ആന്ധ്ര എന്നി സംസ്ഥാനങ്ങളിൽ സംസ്ഥാന സമ്മേളനങ്ങൾ നടക്കാൻ പോകുകയാണ്. ഇതു കുടാതെ മറ്റ്‌ സംസ്ഥാനങ്ങളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ പോകുന്നുവെന്ന് യൂ പി എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു പറയത്തുകാ ട്ടിൽ പറഞ്ഞു.


ഭാരവാഹികൾ ചത്തിസ് ഗഡ് സംസ്ഥാന ഭാരവാഹികളായി പാസ്റ്റർ ജോസ് തോമസ് ( പ്രസിഡന്റ്‌ ) പാസ്റ്റർ ഡേവിഡ് ചാക്കോ ( ജനറൽ സെക്രട്ടറി )പാസ്റ്റർ റോയി എം മത്തായി, പാസ്റ്റർ ഷാജി ജോൺ ( വൈസ് പ്രസിഡന്റുമാർ ), പാസ്റ്റർ ജോമോൻ വർഗീസ് ( ട്രെഷറർ ) പാസ്റ്റർ രാജു വി ജോൺ, പാസ്റ്റർ ബോബൻ യോഹന്നാൻ ( കോർഡിനേറ്റർമാർ ) എന്നിവരെ തെരഞ്ഞെടുത്തു.

ചത്തിസ് ഗഡ് സംസ്ഥാന ഭാരവാഹികളായി പാസ്റ്റർ ജോസ് തോമസ് ( പ്രസിഡന്റ്‌ ) പാസ്റ്റർ ഡേവിഡ് ചാക്കോ ( ജനറൽ സെക്രട്ടറി )പാസ്റ്റർ റോയി എം മത്തായി, പാസ്റ്റർ ഷാജി ജോൺ ( വൈസ് പ്രസിഡന്റുമാർ ), പാസ്റ്റർ. റോയി  ജോസഫ് , പാസ്റ്റർ . ബാബു .  ഇട്ടി  ( ജോയിൻ സെക്രട്ടറി  )പാസ്റ്റർ ജോമോൻ വർഗീസ് ( ട്രെഷറർ ) പാസ്റ്റർ രാജു വി ജോൺ, പാസ്റ്റർ ബോബൻ യോഹന്നാൻ ( കോർഡിനേറ്റർമാർ ) 

അഡ്വൈസർ ബോർഡ് 👇

പാസ്റ്റർ.  ബിനോയി ജോസഫ്

പാസ്റ്റർ.  തോമസ് മാമ്മൻ 

പാസ്റ്റർ . വിനോദ് ആചാര്യ

പാസ്റ്റർ.  ജോർജ് വൈദ്യൻ 

ഇവാജിലിസ്റ്റ് . റിജു ജോൺ


ബോർഡ് മെമ്പർമാർ 👇

പാസ്റ്റർ.  ജെബാസ്ററ്യൻ

Eva. ജിയോ വർഗീസ് 

പാസ്റ്റർ എബിൽ വർഗീസ്

പാസ്റ്റർ . രാജു വർഗീസ്

പാസ്റ്റർ.  ജൂബി മാത്യൂ 

പാസ്റ്റർ . ഉദയ കുമാർ

പാസ്റ്റർ.  അലക്സ് ശമുയേൽ 

എന്നിവരെ തെരഞ്ഞെടുത്തു.











Post a Comment

0 Comments