ഷിരൂർ:ഇക്കഴിഞ്ഞ ജൂലൈ 16ന് കനത്ത മഴയിലും മണ്ണിച്ചിലിലും ഷിരൂരിൽ കാണാതായ അർജുന്റെ മൃതദേഹം പുറത്തെടുത്തു . ഇന്ന് ലോറി കണ്ടെത്തിയിരുന്നു. ലോറിക്കുള്ളിൽ അർജുന്റെ മൃതദേഹമെന്ന് മനാഫ് വ്യക്തമാക്കിയിരുന്നു. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു .സട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ രണ്ടിൽ നടത്തിയ തിരിച്ചിലിലാണ് കണ്ടെത്തൽ. നേരത്തെ സ്‌ട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ കോൺടാക്ട് പോയിന്റ് നാലിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ സ്‌കൂട്ടറും മറ്റ് ഇരുമ്പുവസ്തുക്കളും അടക്കമുള്ളവ ലഭിച്ചെങ്കിലും അർജുന്റെ ലോറിയുടേത് എന്ന നിലയിൽ കൂടുതൽ വ്യക്തത വരുത്താവുന്ന ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.






0 Comments