BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

സജു സണ്ണി വൈ പി ഇ സ്റ്റേറ്റ് സെക്രട്ടറി



മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്‌റ്റേറ്റ് യുവജന വിഭാഗമായ വൈ പി ഇ യുടെ സംസ്ഥാന സെക്രട്ടറിയായി സജു സണ്ണിയെ സ്റ്റേറ്റ് ഓവർസിയറുടെ അധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ നിയമിച്ചു. മുൻ സെക്രട്ടറി രോഹൻ റോയി സ്ഥാനം ഒഴിഞ്ഞ ഒഴിവിലാണ് നിയമനം.

വൈ പി ഇ സംസ്ഥാന ബോർഡ് അംഗം, വൈ പി ഇ എറണാകുളം സോണൽ  കോർഡിനേറ്റർ, ആലുവ സെൻ്റർ ഓർഗനൈസർ, പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ എറണാകുളം ജില്ലയുടെ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എംസിഎ, സോഫ്റ്റ് വെയർ എഞ്ചിനീയർ ബിരുദധാരിയാണ്. ബിസിനസ് രംഗത്തും പ്രവർത്തിക്കുന്നു.

ചർച്ച് ഓഫ് ഗോഡ് കളമശ്ശേരി ദൈവസഭാംഗവും സഭാകമ്മറ്റി അംഗവുമാണ്.  പിതാവ് : പരേതനായ സണ്ണി 

മാതാവ് : ഗ്രേസി സണ്ണി

ഭാര്യ : ഡോളി സജു

മകൻ : നേഥൻ സജു സണ്ണി.

സഹോദരൻ: സിജു സണ്ണി ( ദുബായ്).

വാർത്ത: മീഡിയ ഡയറക്ടർ






Post a Comment

0 Comments