തൊടുപുഴ: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജ്യത്ത് വിവിധ ജയിലുകളില്‍ കഴിയുന്ന സുവിശേഷപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് യു പി എസ് സംസ്ഥാന ജോ. സെക്രട്ടറി പാസ്റ്റര്‍ ജോമോന്‍ മൂവാ റ്റുപുഴ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15ന് യുണൈറ്റഡ് പെന്തെക്കോസ്തല്‍ സിനഡ് തൊടുപുഴ താലൂക്കിന്റ ആഭിമുഖ്യത്തില്‍ തൊടുപുഴ പോസ്റ്റോഫിസിന്റെ മുമ്പില്‍ നടന്ന ധര്‍ണ്ണയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. യുണൈറ്റഡ് പെന്തകോസ്ത് സിനഡ് തൊടുപുഴ താലൂക്ക് പ്രസിഡന്റ് പാസ്റ്റര്‍ ജോയി കുമളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം യു പി എസ് സംസ്ഥാന വൈസ് പ്രസിഡന്റ്പാസ്റ്റര്‍ എം ഐ തോമസ് ഉദ്ഘാടനം ചെയ്തു. യുപിഎസ് സംസ്ഥാന ട്രഷറര്‍ പാസ്റ്റര്‍ ബെന്നി മാത്യു, തൊടുപുഴ താലൂക്ക് സെക്രട്ടറി പാസ്റ്റര്‍ ഡേവിഡ് ഇ. കെ തൊടുപുഴ താലൂക്ക് കമ്മറ്റിഅംഗങ്ങള്‍ ആയ പാസ്റ്റര്‍ കെന്‍സ് മാത്യു ബ്രദര്‍ അനില്‍ കെ തങ്കച്ചന്‍ തൊടുപുഴ താലൂക്ക് മീഡിയ കോര്‍ഡിനേറ്റര്‍സ് പാസ്റ്റര്‍ ഡാനി ജോയി, ബ്രദര്‍ ഷിജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു.തൊടുപുഴ വുമണ്‍സ് ഭാവാഹികളും അംഗങ്ങളും പങ്കടുത്തു.







0 Comments