ബാങ്കോക്ക് : തായ്ലന്‍ഡില്‍ പാര്‍ലമെന്റ് പയേതുങ്താന്‍ ഷിനവത്രയെ (37) പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. മുന്‍ പ്രധാനമന്ത്രി തക്‌സിന്‍ ഷിനവത്രയുടെ മകളാണ് ഷിനവത്ര. സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ഫിയു തായ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ പയേതുങ്താന് പാര്‍ലമെന്റില്‍ 319 വോട്ട് ലഭിച്ചു. നിലവില്‍ പ്രധാനമന്ത്രിയായിരുന്ന സ്രദ്ദ തവിസിനെ അഴിമതിക്കേസില്‍ സുപ്രീം കോടതി ബുധനാഴ്ച പുറത്താക്കിയതിനു പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രണ്ടാമത്തെ വനിതയുമാണ് പയേതുങ്താന്‍.
പുതിയ പദവി ബഹുമതിയായി കരുതുന്നുവെന്നും രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാന്‍ കഴിയുമെന്നും ഷിനവത്ര പറഞ്ഞു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്നു പയേതുങ്താന്‍.







0 Comments