മുള്ളരിങ്ങാട് : കനത്തമഴയില്‍ ഒഴുക്കില്‍പെട്ട, മുള്ളരിങ്ങാട് ലൂര്‍ദ് മാതാ പള്ളി വികാരിയുടെ കാര്‍ കണ്ടെത്തി. ഇന്നലെ രാത്രി എട്ടുമണിയോടെയാണു ലൂര്‍ദ് മാതാ പള്ളി വികാരി ഫാ. ജേക്കബ് വാട്ടപ്പിള്ളിയുടെ കാര്‍ ഒഴുക്കില്‍പ്പെട്ടത്.
കാറില്‍നിന്ന് ഫാ. ജേക്കബിനെ രക്ഷപ്പെടുത്തിയിരുന്നു. ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററോളം മാറി ഇന്നു രാവിലെയാണു കാര്‍ കണ്ടെത്തിയത്. ജീപ്പില്‍ കയറുകെട്ടി കാര്‍ കെട്ടിവലിച്ചു കരയ്ക്ക് എത്തിക്കുകയായിരുന്നു. രണ്ടുമണിക്കൂറോളം എടുത്താണ് കാര്‍ കരയ്ക്ക് എത്തിച്ചത്. കാര്‍ പള്ളി അങ്കണത്തിലേക്കു മാറ്റി. ഇടുക്കി മുള്ളരിങ്ങാട് നേര്യമംഗലം, അടിമാലി മേഖലകളില്‍ ഇന്നലെ കനത്ത മഴയാണു പെയ്തത്.
ഇന്നലെ വൈകിട്ട് ശക്തമായി പെയ്ത മഴയെ തുടര്‍ന്ന് തോടുകളും പുഴകളും കരകവിഞ്ഞൊഴുകി. പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.
അപ്രതീക്ഷിതമായി പെയ്ത മഴയെ തുടര്‍ന്ന് മുളരിങ്ങാട് വലിയകണ്ടം ലൂര്‍ദ് മാതാ പള്ളി വികാരിയുടെ വാഹനം ഒഴുക്കില്‍പ്പെട്ടു. ഫാദര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ പെയ്ത മഴയില്‍ ജനങ്ങളില്‍ പരിഭ്രാന്തി ഉളവാക്കി.മഴ ശക്തമായി തുടരുന്ന സാഹചര്യമുണ്ടായാല്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയേറെയാണ്.
മലയോര മേഖലയുടെ പല ഭാഗങ്ങളിലും മഴ ശക്തമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.








0 Comments