പീരുമേട് : പെന്തക്കോസ്ത് ഐക്യത്തിന് സഭകളും പ്രസ്ഥാനങ്ങളും കൈകോര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് യുണൈറ്റഡ് പെന്തക്കോസ്തല്‍ സിനഡ് പീരുമേട് താലൂക്ക് പ്രതിനിധി സമ്മേളനം ഇന്നലെ കുമളി എബനേസര്‍ ഹാളില്‍ നടന്നു.
യുപിഎസ് സംസ്ഥാന ജോ. സെക്രട്ടറി പാസ്റ്റര്‍ ജോമോന്‍ മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. ഐക്യതയാണ് സഭയുടെ മുഖമുദ്രയെന്നും ഐക്യത്തിന് അപ്പൊസ്തലന്മാര്‍ നല്‍കിയ മാതൃക സഭ പിന്തുടരണമെന്നും ഐക്യത്തിനുവേണ്ടിയുള്ള യുപിഎസിന്റെ ശ്രമങ്ങള്‍ക്ക് സഭകളുടെ പിന്തുണയുണ്ടാകണമെന്നും അധ്യക്ഷപ്രസംഗത്തില്‍ പാസ്റ്റര്‍ ജോമോന്‍ മൂവാറ്റുപുഴ ആവശ്യപ്പെട്ടു.യുപിഎസ് സംസ്ഥാന പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു.

ആത്മീകതയ്ക്കും ഐക്യത്തിനും സഭ പ്രത്യേക പരിഗണന നല്‍കണമെന്നും വിഘടിച്ചു നില്‍ക്കുന്നത് ഭാരത ക്രൈസ്തവ സഭയ്ക്ക് യോജിച്ചതല്ലെന്നും വിഷയത്തില്‍ സഭാനേതാക്കള്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിയ്ക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
യുപിഎസ് സംസ്ഥാന സെക്രട്ടി ബാബുപറയത്തുകാട്ടില്‍ മുഖ്യപ്രഭാഷണം നല്‍കി.ഐക്യതോടെ നിന്നാല്‍ മാത്രമേ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കഴിയൂ എന്നും കേരളരാഷ്ട്രീയത്തില്‍ പെന്തക്കോസ്തിന്റെ നിര്‍ണ്ണായക സ്വാധീനത്തെ നമ്മള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സഭാനേതാക്കന്മാരും ശുശ്രൂഷകരും പ്രസ്ഥാനങ്ങളും ഐക്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സംഘടിത ശക്തിയായി മാറിയാല്‍ ഏത് രാഷ്ട്രീയ സാഹചര്യത്തിലും നമുക്ക് അര്‍ഹിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പാസ്റ്റര്‍ ഷെറിന്‍ ഭാരവാഹികളെ സ്വീകരിച്ചു. യുപിഎസ് പീരുമേട് താലൂക്ക് വൈസ് പ്രസിഡന്റ് പാസ്റ്റര്‍ പി.സി മാത്യു സ്വാഗതം അറിയിച്ചു. യുപിഎസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റര്‍ എം ഐ തോമസ് യുപിഎസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
യുപിഎസ് സംസ്ഥാന ട്രഷറര്‍ പാസ്റ്റര്‍ മാത്യുബെന്നി , യുപിഎസ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ ഷാജിവാഴൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യുപിഎസ് സ്റ്റേറ്റ് ജോ.സെക്രട്ടറി പാസ്റ്റര്‍ ജോയി കുമളി ഇടുക്കി ജില്ലയുടെ പ്രവര്‍ത്തനങ്ങളുടെ വിശദീകരണവും കമ്മറ്റി വിപുലീകരണത്തിനും നേതൃത്വം നല്‍കി. പാസ്റ്റര്‍ ക്ലീറ്റസ് കുമളി പീരുമേട് താലൂക്ക് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാസ്റ്റര്‍ ബാബു മര്‍ക്കോസ് കൃതജ്ഞത അറിയിച്ചു.















0 Comments