BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മുല്ലപ്പെരിയാർ വിഷയത്തിൽ കേരള ജനതയുടെ ആശങ്കയകറ്റണം-ഗ്രീൻ വിഷൻ കേരള


ഗ്രീൻ വിഷൻ കേരളയുടെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ കോതമംഗലത്ത് സംഘടിപ്പിച്ച  ജനകീയ പ്രതിഷേധ കൂട്ടായ്മ സെൻറ് ജോർജ് കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. മാത്യൂസ് നിരവത്ത്, ഡോ.ഷാജി വർഗീസ്, ജെയിംസ് കോറമ്പേൽ, ഐപ്പ് ജോൺ കല്ലുങ്കൽ , അഡ്വ. ജോണി മെതിപ്പാറ എന്നിവർ സമീപം.

മുല്ലപ്പെരിയാർ ഡാമിൻറെ കാലപ്പഴക്കത്തിൽ കേരള ജനതക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപ്പെടണമെന്നും ഗ്രീൻവിഷൻ കേരള. ഈ വിഷയവുമായി ബന്ധപ്പെട്ട്  കോതമംഗലത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയുണ്ടായി. മുല്ലപ്പെരിയാർ ഡാം എത്രയും വേഗം ഡികമ്മീഷൻ ചെയ്യണമെന്നും കേരളത്തിലെ 50-ലക്ഷത്തോളം വരുന്ന ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും യോഗം പ്രമേയത്തിലൂടെ കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.  സെൻറ് ജോർജ് കത്തീഡ്രൽ വികരി   റവ. ഡോ. തോമസ് ചെറുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേരള ജനതതെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന മുല്ലപ്പരിയാർ വിഷയം രമ്യമായി പരിഹരിക്കാനും ജനങ്ങളു ഭീതിയകറ്റാനും അധികാരികൾ മുന്നിട്ടിറങ്ങണമെന്ന് അദ്ഹം അവശ്യപ്പെട്ടു.

ഗ്രീൻ വിഷൻ കേരള സംസ്ഥാന പ്രസിഡൻറ് ഐപ്പ് ജോൺ കല്ലിങ്കൽ അധ്യക്ഷ വഹിച്ചു. ഡോ. ഷാജി വർഗീസ് കുടിയാറ്റ് മുഖ്യ പ്രഭാഷണം നടത്തി.  ലീഗൽ കൺസൾട്ടൻറ്  അഡ്വ. ജോണി  മെതിപ്പാറ ആമുഖ പ്രഭാഷണം നടത്തി. ഗ്രീൻ വിഷൻ കേരള താലൂക്ക് പ്രസിഡൻ്റ് മാത്യൂസ് നിരവത്ത് പ്രമേയം അവതരിപ്പിച്ചു. വയനാട് ദുരന്തത്തിനിരയായവർക്ക് യോഗം ആദരാജ്ജലികൾ അർപ്പിച്ചു.

ജെയിംസ് കോറമ്പേൽ , ജിജി പുളിക്കൽ , ജോൺസൻ കറുകപ്പിള്ളിൽ, രവി കീരംപാറ, ബിജു വെട്ടിക്കുഴ, ലൈജു കോട്ടപ്പടി, ജോണി കണ്ണാടൻ, റെജി വാരിക്കാട്ട്, മാർട്ടിൻ കീഴേമാടൻ, പോൾ കുളങ്ങാടൻ , ജോയി പടയാട്ടിൽ, ജോസ് കൈതമന എന്നിവർ പ്രസംഗിച്ചു



Post a Comment

0 Comments