തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്ത് ഒഴുക്കിൽ പെട്ട് മരണമടഞ്ഞ ജോയിയുടെ ഭവനം യുണൈറ്റഡ് പെന്തക്കോസ്തൽ സിനഡ് വുമൺസ് കൗൺസിൽ പ്രതിനിധികൾ സന്ദർശിച്ചു. ജോയിയുടെ മാതാവിനെയും സഹോദരങ്ങളേയും കാണുകയും അവരെ ആശ്വസിപ്പിക്കുകയും കൂട്ടായ്മ കാണിക്കുകയും ചെയ്തത് അവർക്ക് ആശ്വാസവും സമാധാനവുമായി. യുപിഎസിന്റെ സഹോദരിമാരുടെ സന്ദർശനത്തിന് അവർ നന്ദിപറഞ്ഞു.
ഇവർ ചർച്ച് ഓഫ് ഗോൽഗോത്ത സഭാംഗമാണ്. യുപിഎസ് വുമൺസ് കൗൺസിൽ ശക്തമായി മുന്നേറേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതുപോലെ അനേക കുടുംബങ്ങളെ സന്ദർശിയ്ക്കുവാനും അവർക്ക് ആശ്വാസമാകുവാനും വുമൺസ് കൗൺസിലിനു കഴിയുമെന്നും അതിനായി സഹോദരിമാർ ലക്ഷ്യബോധത്തോടെ യുപിഎസ് നൽകിയിരിക്കുന്ന ഈ വേദി വിനിയോഗിക്കണമെന്നും യുപിഎസ് വുമൺസ് കൗൺസിൽ സംസ്ഥാനഭാരവാഹികളായ സിസ്റ്റർ സാറാമ്മ സണ്ണിയും സിറ്റർ രമണി സണ്ണിയും ചോദ്യത്തിനു മറുപടിയായി സ്നേഹവചനത്തോട് പറഞ്ഞു.









0 Comments