BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഭൂമിയുടെ അഥവാ സൃഷ്ടിയുടെ വീണ്ടും ജനനം




ദിയിലെ ഖനനം ചെയ്യപ്പെട്ട ജീവന്റെ സ്പുടം ചെയ്ത മുത്തുകളാണ് തിരുവചനം, സൃഷ്ടാവിന്റെ തിരുവായ്മൊഴികൾ. പൊഴിഞ്ഞു വീഴുന്ന ഓരോമുത്തുകളും പരിശുദ്ധാത്മാവ് ഓരോ സൃഷ്ടികളാക്കി മാറ്റുന്നു.

സൃഷ്ടികൾക്കു കാരണഭൂതൻ വചനം. വചനം സാക്ഷാൽ സൃഷ്ടാവിന്റെ പുത്രനായ ക്രിസ്തുവും. സകലവും പുത്രനാൽ പുത്രനുവേണ്ടി.. പുത്രൻ മുഖാന്തിരം ഉളവായി അവനെ കൂടാതെ ഒന്നും, എവിടെയും ഉണ്ടായില്ല, ഇനി ഉണ്ടാവുകയും ഇല്ല. സ്വർഗ്ഗാധിസ്വർഗ്ഗത്തിലും, ഭൂമിയിലും പാതാളത്തിൽപ്പോലും..!

സൃഷ്ടാവിന്റെ സൃഷ്ടിക്കു നാശം സംഭവിക്കാതിരിക്കാൻ സൃഷ്ടാവിന്റെ ആത്മാവ് ഇരുളിന്റെ ആഴത്തിന്മേൽ സൃഷ്ടിയുടെ മുകളിൽ തന്നെ പൊരുന്നിരിക്കുന്നു അഥവാ പരിവർത്തനം ചെയ്തു കൊണ്ടേയിരിക്കുന്നു. അതിനാൽ അവ പൂർണമായി നശിച്ചുപോകാതെ ഒരു പു:നർ നിർമ്മാണത്തിന് അഥവാ വീണ്ടും ജനനത്തിനു സജ്ജമായി കൊണ്ടിരിക്കുന്നു അഥവാ സജ്ജമാക്കികൊണ്ടിരിക്കുന്നു പരിശുദ്ധാത്മാവിനാൽ. ആദിയിലെ തിരുവായിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ സ്പുടം ചെയ്‌തത്‌ വീണ്ടും ഖനനത്തിന് ആവശ്യമില്ല. പക്ഷെ അതിനാൽ സൃഷ്ടിക്കപ്പെട്ട പാഴും ശൂന്യവുമായ സൃഷ്ടിക്കു ഒരു ആത്മീയ ഘനനത്തിലൂടെയുള്ള പു:നർ സൃഷ്ടി അഥവാ ഒരു വീണ്ടും ജനനം ആവശ്യമാണ്.

എല്ലാ ദിവസവുംസ്നേഹവചനം പത്രം നിങ്ങളുടെ വാട്സാപ്പിൽ ലഭിയ്ക്കുവാൻ  ഇവിടെ  ക്ലിക്ക ചെയ്ത് വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe


ഒരിക്കൽ തിരുവായ്മൊഴികളാൽ സൃഷ്ടിക്കപ്പെട്ടത് പിശാചിന്റെ വാഴ്ചയാൽ.. വാസത്താൽ പാഴും ശൂന്യവും ആയിപോയതു അതെ മൊഴികളാൽ ആത്മാവിൽ പു:നർ സൃഷ്ടിക്കപ്പെടുന്നു. ക്രമം തെറ്റി കിടന്നതിനെയെല്ലാം, ഇരുട്ടിലായിരുന്നതിനെയെല്ലാം വചനത്താൽ പ്രകാശ പൂരിതമാക്കി ക്രമമാക്കി മാറ്റുന്നു.!

ALSO READ: നഷ്ടപ്പെടുത്തിയ  ഭാഗ്യം (ഇന്നത്തെ ചിന്ത,  മറക്കാതെ വായിക്കുക)                                                    https://www.snehavachanam.com/2024/07/article_24.html 

പരിശുദ്ധാത്മാവിന്റെ ശക്തിയാൽ സൃഷ്ടിയുടെ പാഴും ശൂന്യവുമായ അവസ്ഥമാറ്റി പ്രയോജന പ്രഥമാക്കുന്ന സമൃദ്ധിയുടെ അവസ്ഥയിലേക്ക് രൂപാന്തരം പ്രാപിക്കുന്ന ഒരു പുതുക്കത്തിന്റെ ശാന്തവും ശീതളവുമായ അവസ്ഥ. മഞ്ഞും മഴയും വെയിലും വേനലും വിതയും കൊയ്ത്തും സൃഷ്ടാവാം ദൈവം വീണ്ടും ആ സൃഷ്ടിക്കു ദാനമായി നൽകുന്നു. ദൈവത്തിന്റെ സ്നേഹം വചനത്താലുള്ള കൃപ രണ്ടിലും നിറഞ്ഞു നിൽക്കുന്ന പരിശുദ്ധാത്മാവിന്റെ സന്തോഷവും സമാധാനവും വീണ്ടും ജനിച്ച സൃഷ്ടിക്കുള്ള സംഭാവനകളായ് മാറുന്നു അഥവാ നിലകൊള്ളുന്നു. ഇത് നിത്യതയോളം നില നിൽക്കണമെങ്കിൽ പിതാവായ ദൈവത്തിന്റെ സ്നേഹം മറക്കരുത്, പുത്രനായ ദൈവത്തിന്റെ കൃപ മറക്കരുത്, പരിശുദ്ധാത്മാവായ ദൈവത്തിന്റെ സന്തോഷവും സമാധാനവും നിലനിൽക്കുന്ന ഈ കൂട്ടായ്മയുടെ മുപ്പിരിച്ചരട് പൊട്ടിക്കുകയും അരുതു. ഈ ത്രീയേക പരിശുദ്ധ ദൈവം നമ്മളെന്ന ഓരോ സൃഷ്ടികളെയും ഇനിയും വീഴാതെ സൂക്ഷിക്കുകയും അനേകരെ വീഴാതെ സൂക്ഷിക്കാൻ നമുക്കു കൃപയുംനൽകുമാറാകട്ടെ.

 എല്ലാ ദിവസവുംസ്നേഹവചനം പത്രം നിങ്ങളുടെ വാട്സാപ്പിൽ ലഭിയ്ക്കുവാൻ  ഇവിടെ  ക്ലിക്ക ചെയ്ത് വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe











Post a Comment

0 Comments