പെന്‍സില്‍വാനിയ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെ ആക്രമണം. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ വെടിയുതിര്‍ക്കാന്‍ ശ്രമമുണ്ടായി. വേദിയില്‍ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്തു നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവന്‍ ച്യൂങ് അറിയിച്ചു. ട്രംപിനു നേരെ വെടിയുതിര്‍ത്തതെന്നു സംശയിക്കുന്ന ആളും റാലിയില്‍ പങ്കെടുത്ത ഒരാളും മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റാലിയില്‍ പങ്കെടുത്ത മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.ആക്രമണത്തെ പ്രസിഡന്റ് ജോബൈഡന്‍ അപലപിച്ചു.





0 Comments