BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

എ.ജി (മലയാളം ഡിസ്ട്രിക്ക്റ്റ്); സിഎയ്ക്ക് പുതിയ നേതൃത്വം . പാസ്റ്റര്‍ ഷിന്‍സ് പീ.റ്റി പ്രസിഡന്റ്‌

 

പുനലൂര്‍: അസംബ്ലീസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ്‌സ് അംബാസിഡേഴ്‌സിന്റെ പ്രസിഡന്റ് ആയി പാസ്റ്റര്‍ ഷിന്‍സ് പീ.റ്റി തിരഞ്ഞെടുക്കപ്പെട്ടു.സി.എ  ട്രഷറാര്‍, സെക്രട്ടറി എന്നി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നേര്യമംഗലം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനാണ്.

അസംബ്ലിസ് ഓഫ് ഗോഡ് പുനലൂര്‍ ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള സി.എ ഭാരവാഹികള്‍ പങ്കെടുത്തു.ഡിസ്ട്രിക്റ്റ് കമ്മിറ്റിയംഗം പാസ്റ്റര്‍ ബാബു വര്‍ഗീസ് അദ്ധ്യക്ഷനായിരുന്നു. സൂപ്രണ്ട് റ്റി.ജെ ശാമൂവേല്‍ നിയോഗ പ്രാര്‍ത്ഥന നടത്തി.

 വൈസ്പ്രസിഡന്റായി പാസ്റ്റര്‍ അജീഷ് ക്രിസ്റ്റഫര്‍ നെയ്യാറ്റിന്‍കര, സെക്രട്ടറിയായി ബ്രദര്‍ ബിനിഷ് ബി ഏറ്റുമാനൂര്‍, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റര്‍ സിജു മാത്യു തിരുവല്ല, ട്രഷറായി പാസ്റ്റര്‍ പ്രവീണ്‍ വെള്ളറട, ചാരിറ്റി കണ്‍വീനറായി ബ്രദര്‍ ജോയല്‍ മാത്യു കുത്താട്ടുകുളം, ഇവാഞ്ചലിസം കണ്‍വീനറായി പാസ്റ്റര്‍ പവീന്‍ ജോര്‍ജ് കൊട്ടാരക്കര എന്നിവരെ തെരഞ്ഞെടുത്തു.





Post a Comment

0 Comments