BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

യുവതലമുറയെ നയിക്കാന്‍ എതിരില്ലാതെ അമരത്തേയ്ക്ക്

 


അസംബ്ലിസ് ഓഫ് ഗോഡ് ക്രൈസ്റ്റ് അംബാസിഡേഴ്‌സിന്റെ അമരത്തേക്ക് എതിരില്ലാതെ പാസ്റ്റര്‍ ഷിന്‍സ് പീ. റ്റി.

സംഘാടക മികവും നേതൃത്വ പാടവവും ഏറ്റെടുക്കുന്ന പദവികളോടുള്ള വിശ്വസ്ഥതയയും കഠിനാധ്വാനം കൊണ്ടും പ്രവര്‍ത്തന മേഖലകളെ വിജയപഥത്തിലെത്തിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്ഥനാകുന്ന യുവസുവിശേഷകന്‍ പാസ്റ്റര്‍ ഷിന്‍സ് പീ.റ്റി, അസംബ്ലിസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അബാസിഡേഴ്‌സിന്റെ  പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്റെ ശുശ്രൂഷ ജീവിതത്തില്‍ ഒരു പൊന്‍തൂവല്‍കൂടി ചേര്‍ത്തുവയ്ക്കപ്പെടുകയാണ്. 

 ഇന്നലെ അസംബ്ലിസ് ഓഫ് ഗോഡ് പുനലൂര്‍ ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് പാസ്റ്റര്‍ ഷിന്‍സ് പീ.റ്റി തിരഞ്ഞെടുക്കപ്പെട്ടത്. ഡിസ്ട്രിക്റ്റ് കമ്മിറ്റിയംഗം പാസ്റ്റര്‍ ബാബു വര്‍ഗീസ് അധ്യക്ഷതവഹിക്കുകയും. സൂപ്രണ്ട് റ്റി.ജെ ശാമൂവേല്‍ നിയോഗ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.   

പതിനെട്ടാമത്തെ വയസില്‍  കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയില്‍ ദൈവവചന പഠനം ആരംഭിച്ചു. ബാച്ചിലര്‍ ഓഫ് തിയോളജി, മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി. പഠനത്തോടൊപ്പം ക്രൈസ്തവചിന്ത പത്രത്തിന്റെ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു. കീഴില്ലം പെനിയേല്‍ ബൈബിള്‍ സെമിനാരിയുടെ അലംമ്‌നായ് അസോസിയേഷന്റെ ട്രഷറാറയി ദീര്‍ഘ വര്‍ഷങ്ങളായി സേവനമനുഷ്ഠിയ്ക്കുന്നു.

 2011 മുതല്‍ അസംബ്ലിസ് ഓഫ് ഗോഡിന്റെ ശുശ്രൂഷകനായി നേര്യമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സഭയ്ക്ക് സ്വന്തമായി ആരാധാനാലയം വാങ്ങുവാന്‍ പാസ്റ്റര്‍ ഷിന്‍സിനെ ദൈവം ഉപയോഗിച്ചു. നാല്പത്തഞ്ചിലധികം ആളുകള്‍ ഇവിടെ ദൈവത്തെ ആരാധിക്കുന്നു.  കാസര്‍ഗോഡ് ജില്ലയില്‍ പാലാവയല്‍ സ്വദേശിയാണ് ഷിന്‍സ്. മലാംങ്കടവ് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ് കഠിനാധ്വാനിയും സുവിശേഷ സ്‌നേഹിയുമായ ഈ യുവസുവിശേഷകന്‍.


അസംബ്ലിസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അബാസിഡേഴ്‌സിന്റെ സംസ്ഥാന ട്രഷററായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള പാസ്റ്റര്‍ ഷിന്‍സ് ഇപ്പോള്‍ പ്രസിഡന്റ് പദവിയിലേക്കും  തിരഞ്ഞെടുക്കപ്പെട്ടത്  തന്റെ പ്രവര്‍ത്തന പഥത്തിലെ ദീര്‍ഘവീക്ഷണവും ശക്തമായസുവിശേഷീകരണത്തിന് നല്‍കുന്ന പ്രഥമ സ്ഥാനവുമാണ്. മികച്ച പരസ്യ യോഗ പ്രഭാഷകനുമാണ് ഈ യുവസുവിശേഷകന്‍.  പാസ്റ്റര്‍ ഷിന്‍സ് പീ. റ്റി അടുത്ത രണ്ട് വര്‍ഷത്തേക്ക് പ്രസിഡന്റ് പദവിവഹിയ്ക്കും. 

 ഭാര്യ ജോജിത ഷിന്‍സ് ബി.എഡ് ബിരുദധാരിയാണ്. മക്കള്‍ ഹനാന്‍,ഹിലാനി.

പാസ്റ്റര്‍ ഷിന്‍സിന്റെ ഏക സഹോദരന്‍ പാസ്റ്റര്‍ പ്രിന്‍സ് പീ.റ്റി അസംബ്ലിസ് ഓഫ് ഗോഡിന്റെ ശുശ്രുഷകനായി ജമ്മുവില്‍ പ്രവര്‍ത്തിക്കുന്നു.

 പ്രവര്‍ത്തന മേഖലയില്‍ ഊര്‍ജ്ജസ്വലനും യുവാക്കള്‍ക്ക് മാതൃകയുമായ പാസ്റ്റര്‍ ഷിന്‍സ് പീ.റ്റി അസംബ്ലീസ് ഗോഡിന് അഭിമാനവും യുവജന സംഘടനയായ ക്രൈസ്റ്റ് അംബാസിഡേഴിന് പ്രചോദനവുമാണ്. വാക്കിലും പ്രവര്‍ത്തിയിലും നിലപാടുകളിലും വ്യത്യസ്ഥനായ ഈ യുവ സുവിശേഷകന്‍  ഇന്നത്തെ യുവതലമുറയ്ക്ക് മാതൃകയാണ്. 

 സുവിശേഷ രംഗത്ത് ഭാവിയുടെ വാഗ്ദാനമായ പാസ്റ്റര്‍ ഷിന്‍സ് പീ.റ്റി, ഉത്തരവാദിത്വങ്ങള്‍ കൃത്യതയോടെ നിറവേറ്റുകയും ഉയര്‍ച്ചയുടെ അനേക പടവുകളും പദവികളും വഹിയ്ക്കുവാന്‍ ദൈവം സഹായിക്കട്ടെ. 






Post a Comment

0 Comments