Evg. തോമസ് ജോർജ്, വണ്ടിതാവളം
ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ 2023 നവംബർ 29 മുതൽ ഡിസംബർ 3 വരെ തോപ്പിൽ ഗ്രൗണ്ട് വടക്കഞ്ചേരി പാലക്കാട് വെച്ച് നടത്തപ്പെടുന്നു ഒരുക്കങ്ങൾ വിലയിരുത്തി. കേരള സ്റ്റേറ്റ് കൺവെൻഷൻ കമ്മിറ്റി മീറ്റിംഗ് വടക്കഞ്ചേരി ഐപിസി ഗോസ്പൽ സെൻ്ററിൽ വച്ച് നടന്നു. തെരഞ്ഞെടുക്കപ്പെട്ട കൺവീനർമാരുടെയും ജോയൻ്റ് കൺവീൻമാരുടെയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. ചിറ്റൂർ സെൻ്റർ മിനിസ്റ്റർ പാ. രാജൻ ഇശായി അദ്ധ്യക്ഷത വഹിച്ചു. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി
Pr. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (കേരള സ്റ്റേറ്റ് കൺവെൻഷൻ ജനറൽ കോർഡിനേറ്റർ) നേതൃത്വം വഹിച്ചു. ഐപിസി കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറിമാരായ പാ. രാജു ആനിക്കാട്, Bro. ജെയിംസ് ജോർജ്, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ Br. എബ്രഹാം വടക്കേത്ത്, Br. വിൻസെൻ്റ് തോമസ്, Pr. റെജി ഗോവിന്ദപുരം എന്നിവർ പങ്കെടുത്തു. കൺവെൻഷൻ നടക്കുന്ന ഗ്രൗണ്ടും സന്ദർശിച്ചു. Pr. ജിമ്മി കുരിയാക്കോസ് (കേരള സ്റ്റേറ്റ് കൺവെൻഷൻ ജോയിൻ്റ് കൺവീനർ), ജനറൽ ജോയിൻ്റ് കൺവീനർമാരായ Bro. ജോർജ് തോമസ്, Bro. P.V മാത്യൂ പങ്കെടുത്തു. പാലക്കാട് മേഖലയിലുള്ള സെൻ്റർ ശുശ്രൂഷകൻമാരും ഈ യോഗത്തിൽ പങ്കെടുത്തു. വടക്കഞ്ചേരി തോപ്പിൽ ഗ്രൗണ്ടിൽ ആണ് കൺവൻഷൻ നടക്കുന്നത്. വിപുലമായ ക്രമീകരണങ്ങളാണ് ഈ വർഷം കേരള സ്റ്റേറ്റ് ഒരുക്കുന്നത്



0 Comments