ഷിക്കാഗോ: സഭകളുടെ ഐക്യവേദിയായ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ദേശീയ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് ഓഗസ്റ്റ് 14 മുതൽ 18 വരെ നടക്കുന്ന മതങ്ങളുടെ ലോകപാർലമെന്റിൽ പങ്കെടുക്കുന്നതിനായിഷിക്കാഗോയിൽ എത്തി.
നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ ദേശീയ ചെയർമാനായും നാഷണൽ കൗൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണിയുടെ പ്രസിഡൻ്റായും നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിൻ്റെ കേരള ഘടകം പ്രസിഡണ്ടായും പ്രവർത്തിക്കുന്ന മാർത്തോമാ സഭാ മുൻ ട്രസ്റ്റിയാണ്.
കേരളത്തിലെ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെസിസി) ജനറൽ സെക്രട്ടറിയാണ് പന്തളം സ്വദേശിയായ ഡോ.പ്രകാശ് പി.തോമസ്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ക്നാനായ സഭ, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ, സൽവേഷൻ ആർമി മുതലായ 16 സഭകളുടെയും വൈ. എം. സി. എ, വൈ. ഡബ്ലു. സി. എ, ബൈബിൾ സൊസൈറ്റി തുടങ്ങി 21 ക്രൈസ്തവ സംഘടനകളുടെയും ഐക്യ വേദിയാണ് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്.
മണിപ്പൂരിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ക്രൈസ്തവ വിഭാഗം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അമേരിക്കയിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പ്രകാശ് പ്രസംഗിക്കും.



0 Comments