BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

സീയോൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രാജുവേഷൻ നടന്നു

(വാർത്ത :- അനീഷ് പാമ്പാടി)

കോട്ടയം : ഐപിസി പാമ്പാടി സെന്റർ കോട്ടയം തിയോളജിക്കൽ സെമിനാരിയുമായി ചേർന്ന് നടത്തിയ ബൈബിൾ ഇൻസ്റ്റിറ്റുട്ടിന്റെ പ്രഥമ ഗ്രാജുവേഷൻ  അരീപ്പറമ്പ് ശാലോം സഭയിൽ നടക്കുന്ന മാസയോഗത്തെ തുടർന്ന് നടന്നു.സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ Dr ജോസഫ് ജോൺ (വൈസ് പ്രിൻസിപ്പൽ കോട്ടയം തിയോളജിക്കൽ സെമിനാരി) മുഖ്യ സന്ദേശം നൽകുകയും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.പാസ്റ്റർ സാം ദാനിയേൽ ഇവർക്ക് വേണ്ടി പ്രാർത്ഥിച്ചു. 28 പേർ ഗ്രാജുവേറ്റ് ചെയ്തു. 

പാസ്റ്റമ്മാരായ മാനുവൽ റ്റി ഡി, സി പി തോമസ്, പി പി തോമസ്, ആൻഡ്രുസ് മോസസ്, ബാബു മാത്യൂസ്, ബിനോജി എണ്ണക്കൽ തുടങ്ങിയവർ ആശംസകൾ പറഞ്ഞു. ജോർജ് വർഗീസ് സ്വാഗതവും, സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ് നന്ദിയും പറഞ്ഞു. പാസ്റ്റമ്മാരായ ചാക്കോ മാത്യു, കെ എം മാത്യു, ഷാൻറ്റു മാത്യു, മാത്യുതുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments