കുറുപ്പംപടി : കുറുപ്പംപടി ഷാലോം ചർച്ചിന്റെ ഒരു പുതിയ പ്രവർത്തനം 2023ആഗസ്റ്റ് 6 ഞായർ 3 മണിക്ക് കോട്ടപ്പടിയിൽ ആരംഭിക്കുന്നു. പാസ്റ്റർ സജിമോൻ സി.ഡി.യുടെ അധ്യക്ഷതയിൽ നടത്തപ്പെടുന്ന സമർപ്പണ ശുശ്രൂഷയിൽ UCF പ്രസിഡന്റ് പാസ്റ്റർ നിബു ജേക്കബ് സമർപ്പണ ശുശ്രൂഷ നിർവഹിക്കുന്നു.
പാസ്റ്റർ ഗോപി. കെ.വി ഇവിടെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. എല്ലാ വ്യാഴാഴ്ചയും രാവിലെ 10.30 മുതൽ 12.30 വരെ ഉപവാസ പ്രാർത്ഥനയും എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ 12.30 വരെ ആരാധനയും ഉണ്ടായിരിക്കും. പാസ്റ്റർ പി.ഡി.ദാസ്, പാസ്റ്റർ സാം മൂവാറ്റുപുഴ, പാസ്റ്റർ എം.എം പത്രോസ് ,പാസ്റ്റർ പീറ്റർ ചേലാട് ഈവാഞ്ചലിസ്റ്റ് സുബിത്ത് സി.കെ., ഷാജി നിലമ്പൂർ എന്നിവർ ആശംസകൾ അറിയിക്കും.



0 Comments