ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരള ( CAK ) നേതൃത്വം നൽകുന്ന കേരളത്തിലെ ആദ്യ സ്വതന്ത്ര ക്രിസ്ത്യൻ സഭകളുടെ കൂട്ടായ്മയായ UICK - യുടെ കോഴിക്കോട് , കണ്ണൂർ , മലപ്പുറം , വയനാട് , കാസർഗോഡ് എന്നീ ജില്ലകളിലെ പ്രതിനിധികൾ പങ്കെടുത്ത പ്രതിനിധി സമ്മേളനം ഇന്ന് ( 22/06/2023 ) നടന്നു. കോഴിക്കോട് പെന്തകോസ്ത് ചർച്ച് ഓഫ് ഗോഡ് ഫിലാഡെൽഫിയ ഹാളിൽ നടന്ന സമ്മേളനം CAK സംസ്ഥാന പ്രസിഡന്റ് Rev. ഷിജു കുര്യാക്കോസ്
ഉത്ഘാടനം ചെയ്തു. തുടർന്ന് " ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന പ്രതിസന്ധികൾ " എന്ന വിഷയത്തിൽ Adv. ജസ്റ്റിൻ പള്ളിവാതുക്കൽ ക്ലാസ്സ് നയിച്ചു. CAK വയനാട് ജില്ലാ പ്രസിഡന്റ് Pr. സാം തോമസ് അധ്യക്ഷത വഹിച്ച പ്രസ്തുത യോഗത്തിൽ PCI സംസ്ഥാന പ്രസിഡന്റ് Pr. നോബിൾ പി തോമസ് സഭകളുടെ ഐക്യത്തിനായി എല്ലാവരും ഒരുമിക്കണമെന്ന് ആഹ്വാനം നൽകി. CAK സംസ്ഥാന വൈസ് പ്രസിഡന്റ് Pr. സൈമൺ പാലായിൽ കോ-ഓർഡിനേഷൻ ചെയ്യുകയും സംസ്ഥാന ജോയിന്റ് സെക്രട്ടറി Pr. N V ജോയ് സ്വാഗതം പറയുകയും സംസ്ഥാന വൈസ് പ്രസിഡന്റ് Sr. ഷീല T നന്ദി പറയുകയും UCF ജില്ലാ പ്രസിഡന്റ് Sr. ജോമ ആശംസ അറിയിക്കുകയും ചെയ്തു. Pr. രവീന്ദ്രൻ പ്രാർത്ഥിച്ച് ആശീർവാദം പറഞ്ഞു.





0 Comments