BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മണിപ്പൂർ വംശീയ കലാപത്തിനെതിരേ പ്രതിഷേധ ജ്വാലയുമായി NCP

NCP പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിലെ വംശീയ കലാപത്തിനെതിരേ "പ്രതിഷേധ ജ്വാല " സംഘടിപ്പിക്കുന്നു.  മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കും സഭകൾക്കും എതിരെ നടക്കുന്ന വംശീയ കലാപത്തിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും  സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാറും മണിപ്പൂർ സർക്കാരും സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഈ പ്രതിഷേധ പരിപാടിയിൽ യൂണിവേഴ്സൽ പെന്തക്കോസ്ത് സഭ  (UPC) അംഗങ്ങളും സഹകരിച്ച് ഐക്യ ദാർഡ്യം പ്രഖ്യാപിക്കുന്നു.

 25/6/2023  ഞായറാഴ്ച വൈകിട്ട്  5 മണിക്ക്  പാമ്പാടി  റെഡ്ക്രോസ് സൊസൈറ്റി ഹാളിൽ ചേരുന്ന പ്രതിഷേധ ജ്വാല  NCP സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ.രാജൻ അവർകൾ  ഉൽഘാടനം ചെയ്യും.   ഐക്യദാർട്യം പ്രഖ്യാപിച്ച് കൊണ്ട് upc യുടെ ചെയർമാൻ പാസ്റ്റർ ബിജേഷ് ജോൺ പാമ്പാടി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

NCP പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ജെയ് മോൻ ജേക്കബ്ബു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ബാബു കപ്പക്കാല റെജി വർഗീസ്, NCP നേതാക്കളായ എം.എം രാജശേഖര പണിക്കർ, ജിജി വാകത്താനം, രാധാകൃഷ്ണൻ ഓണമ്പള്ളി, മാത്യു പാമ്പാടി, എബി സൺ കരോപ്പട, ബിജു തോമസ്, അഡ്വ.സുരേഷ് കുമാർ, വിജയകുമാർ മീനടം ഗോപാലകൃഷ്ണൻ , തുടങ്ങിയവർ പ്രസംഗിക്കും.

ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. 

എന്ന്

NCPനിയോജക മണ്ഡലം പ്രസിഡന്റ് . ജെയ്മോൻ 

ജെക്കബ് 9447228849.

ജില്ലാ സെക്രട്ടറി റെജി വർഗീസ് ( upc കോട്ടയം  സെക്രട്ടറി ) 9207164525

Ncp കൂരോപ്പട മണ്ഡലം പ്രസിഡന്റ് . എബിസൺ കൂരോപ്പട 8157997406




Post a Comment

0 Comments