BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

IPC വേങ്ങൂർ സെന്റർ കുണ്ടറ പെരുമ്പുഴ ചർച്ചിന്റെ ശുശ്രൂഷകൻ ജേക്കബ് ശാമുവേല്‍ നിത്യതയിൽ പ്രവേശിച്ചു

 


വാളകംIPC  വേങ്ങൂർ സെന്റർ കുണ്ടറ പെരുമ്പുഴ ചർച്ചിന്റെ ശുശ്രൂഷകൻ ജേക്കബ് ശാമുവേല്‍ നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം തിങ്കളാഴ്ച പകൽ 8 -മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണി   യോടെ IPC വാളകം സെമിത്തേരിയിൽ നടക്കും. ഭാര്യ ഡെയ്‌സി മോള്‍. മക്കള്‍ ജയ്‌സണ്‍ ജേക്കബ്സ്റ്റെഫി ജേക്കബ്.



 ജേക്കബ് ശാമുവേല്‍ ( 1968- 2023 )

 പത്തനാപുരം പിടവൂര്‍ ഉറവപ്പാറ  തുണ്ട് വിള മേലേതില്‍ വീട്ടില്‍ പരേതരായ ശമുവേലിന്റെയും ശ്രീമതി റബേക്ക ശാ മുവേലിന്റെയും നാലാമത്തെ മകനായി 1968 ഏപ്രില്‍ 26 തീയതി ജനിച്ചു. അരുവിത്തറ ഗവണ്‍മെന്റ് എല്‍ പി എസില്‍ നിന്നും  പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം പത്തനാപുരം സെന്റ് സ്റ്റീഫന്‍ ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി. മാലൂര്‍ കോളേജിലെ തന്റെ പ്രീഡിഗ്രിക്ക്  ശേഷം 

ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി മണക്കാലയില്‍ തന്റെ വേദപഠനം പൂര്‍ത്തീകരിച്ചു. ദൈവസഭയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായും സണ്‍ഡേസ്‌കൂള്‍ സൂപ്രണ്ടന്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേദ പഠനത്തിനുശേഷം 1996 ജൂണ്‍ 27)തീയതി  പരേതരായ പാസ്റ്റര്‍ ഡി സോളമെന്റേയും സാറാമ്മ സോളമന്റേയും രണ്ടാമത്തെ മകള്‍ ഡെയ്‌സി മോളെ വിവാഹം ചെയ്തു. സുവിശേഷ വേലയ്ക്കായുള്ള ദൈവീക ദര്‍ശനം ലഭിച്ചതിനെത്തുടര്‍ന്ന് ആത്മീയ യാത്രയുടെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ സഭകളില്‍  20 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചു. ചാലക്കുടി അന്നമ്മ നട, തൃശ്ശൂര്‍ പാറമേല്‍പ്പടി, കോ ണ്ടാഴി , അടിമാലി, കുമളി,ചാത്തന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സഭാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. തുടര്‍ന്ന് 2017 മുതല്‍  ഐപിസി വേങ്ങൂര്‍ സെന്ററിന്റെ ചുമതലയില്‍ കുണ്ടറ പെരുമ്പുഴ എന്ന സ്ഥലത്ത് കടന്നുപോയി ഒരു പുതിയ പ്രവര്‍ത്തനമാരംഭിക്കുകയും തല്‍ഫലമായി അനുഗ്രഹിക്കപ്പെട്ട ദൈവ സഭയ്ക്ക് അടിസ്ഥാനമിടുവാന്‍ ദൈവം സഹായിച്ചു.

നീണ്ട രണ്ടര പതിറ്റാണ്ട് ക്രിസ്തുവിന്റെ മഹത്വ മു ള്ള ശുശ്രൂഷയില്‍ സഭാ ശുശ്രൂഷകനായും വേദ അധ്യാപകനായും സംഘാടകനായും അങ്ങനെ നിരവധി മേഖലകളില്‍ കര്‍ത്താവിന് വേണ്ടി പ്രയോജനപ്പെട്ടു. അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ കാലങ്ങളില്‍ പുതിയ സ്ഥലങ്ങളില്‍ സഭകള്‍ സ്ഥാപിക്കാന്‍ കര്‍ത്താവ് കരങ്ങളില്‍ എടുത്ത് ഉപയോഗിച്ചിട്ടുണ്ട്. ആ പ്രവര്‍ത്തനഫലമായി നിരവധി വ്യക്തികളെ ക്രിസ്തുവിന് വേണ്ടി നേടിയെടുക്കുവാന്‍ ദൈവം സഹായിച്ചിട്ടുണ്ട്. കഷ്ടതയുടെ തീ ചൂളയിലൂടെ കടന്നുപോയ നിമിഷങ്ങള്‍ അനവധിയാണ്. വിശ്വാസ ജീവിതത്തില്‍ കടന്നുവരുന്ന പരിശോധനകള്‍ എല്ലാം  ചേതമന്നെണ്ണി വരുവാനുള്ള നിത്യ തേജസിനെ പ്രാപിക്കുവാന്‍ പൗലോസിനെ പോലെ നല്ലപോലെ പൊരുതി ഓട്ടം തികച്ചു.വിശ്വാസം കാത്തു. ഞങ്ങളുടെ സഹോദരനെ ഉയര്‍പ്പിന്‍ പൊന്‍പുലരിയില്‍ ഇമ്പങ്ങളുടെ പറുദീസയില്‍ വീണ്ടും കാണാം എന്ന പ്രത്യാശയോടെ.  ഭാര്യ ഡെയ്‌സി മോള്‍. മക്കള്‍ ജയ്‌സണ്‍ ജേക്കബ്

 സ്റ്റെഫി ജേക്കബ്.  സഹോദരങ്ങള്‍.  മേരിക്കുട്ടി,  ബെന്നി, എലിസബേത്ത്, സാറാമ്മ സാംകുട്ടി, ലീലാമ്മ ജോസ്, ഗ്രേസി കുട്ടി ജോബ്.

Post a Comment

0 Comments