'ലഹരി വില്‍പ്പന നടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍ എന്ന ഹെഡ്ഡിംഗില്‍' കഴിഞ്ഞ ദിവസം കൗമുദി, മംഗളം, തുടങ്ങിയ പത്രങ്ങളിലും ഇടുക്കി വിഷന്‍, തൊടുപുഴ കേരളാ വിഷന്‍ എന്നീ പ്രാദേശിക ന്യൂസ്ചാനലുകളിലും, ഏഷ്യാനെറ്റ് ന്യൂസിലും സോഷ്യല്‍ മീഡിയായിലും വന്ന വാര്‍ത്ത തികച്ചും വ്യാജമാണ്. തൊടുപുഴ കോലാനിയല്‍ താമസിക്കുന്ന കുഞ്ഞ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പൗലോസ് പൈലി മുന്‍ ബസ്സ് ജീവനക്കാനാണ്. ഇയാള്‍ ഹാന്‍സ് വില്‍പന നടത്തിയതിന്റെ പേരിലാണ് പോലീസ് പിടിയിലായത്. സ്‌നേഹവചനം പത്രം മാനേജിംഗ് ഡയറക്ടര്‍ സണ്ണി ജേക്കബ്, മോര്‍ണിംഗ് ന്യൂസ് ചീഫ് എഡിറ്റര്‍ ഷാജി വാഴൂര്‍ എന്നിവര്‍ ഇന്ന് രാവിലെ(10/5/2023) തൊടുപുഴ കോലാനിയിലുള്ള ഇയാളുടെ വീട് സന്ദര്‍ശിക്കുകയും തൊടുപുഴ പോലീസ്റ്റഷനില്‍ ബന്ധപ്പെട്ട് കാര്യങ്ങളുടെ സത്യാവസ്ഥ ചോദിച്ചറിയുകയും ചെയ്തു. കൂടാതെ ആ നാട്ടില്‍ പലരോടും അന്വേഷിച്ചു.
ഈയാള്‍ പെന്തകോസ്ത് വിശ്വാസിയോ ഏതെങ്കിലും പെന്തകോസ്ത് സഭയിലെ അംഗമോ അല്ല. സുവിശേഷ പ്രവര്‍ത്തനങ്ങളുമായോ സഭാപരമയായ പ്രവര്‍ത്തനങ്ങളുമായോ ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ല.
തെറ്റായ വാര്‍ത്തനല്‍കിയതില്‍ മംഗളം പത്രത്തെയും മറ്റ് മാധ്യമങ്ങളെയും പ്രതിഷേധം അറിയിക്കുകയും കുറ്റകൃത്യം ചെയ്ത വ്യക്തിയുടെ പേരിനോടൊപ്പം പാസ്റ്റര്‍ എന്ന് നല്‍കിയത് തിരുത്തണമെന്നും സ്‌നേഹവചനം മാനേജിംഗ് ഡയറക്ടര്‍ സണ്ണി ജേക്കബും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഷാജിവാഴൂരും ആവശ്യപ്പെട്ടു. എന്നാല്‍ വാര്‍ത്ത തിരുത്തി നല്‍കാന്‍ കഴിയില്ലെന്നും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിച്ചതനുസരിച്ചാണ് വാര്‍ത്ത നല്‍കിയതെന്ന് മംഗളം പറയുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ ബന്ധപ്പെട്ടുവെങ്കിലും തങ്ങള്‍ക്ക് ലഭിച്ച വിവരം അനുസരിച്ചാണ് അറസ്റ്റ് നടന്നതെന്നും വാര്‍ത്ത നല്‍കിയതെന്നുമാണ് അദ്ദേഹം അറിയിച്ചത്.
എന്നാല്‍ ഈ വ്യക്തിയുടെ പേരിനുമുമ്പില്‍ പാസ്റ്റര്‍ എന്ന് പേര് ചേര്‍ത്ത് വാര്‍ത്ത സൃഷ്ടിച്ച് മാധ്യമങ്ങള്‍ നടത്തിയ മാധ്യമ ദൗത്യം തികച്ചും അപലപനീയമാണ്.




0 Comments