കെൻറ്റക്കി : അമേരിക്കയിൽ വീണ്ടും അതിശക്തമായ പരിശുദ്ധാത്മാവിന്റെ ഉണർവിന്റെ നാളുകൾ. കെൻറ്റക്കിയിൽ മെത്തഡിസ്റ്റുകാർ ആരംഭിച്ച ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ദിവസങ്ങളായി തുടരുന്ന പരിശുദ്ധാത്മാവിന്റെ അതിശക്തമായ ആത്മസാന്നിധ്യത്തിന്റെ നിറവിലേക്ക് യുവതി യുവാക്കളുടെ നിർത്താതെയുള്ള കവിഞ്ഞൊഴുക്ക്. ശാന്തമായ അന്തരീക്ഷത്തിൽ വൈകാരിക പ്രകടനങ്ങളോ, വാദ്യോപകരണങ്ങളുടെ മേളകൊഴുപ്പോ ഇല്ലാതെ യുവതി യുവാക്കൾ തങ്ങളെ തന്നെ പരിശുദ്ധത്മാവിന് ഏൽപ്പിച്ച് കൊടുക്കുന്നു.
ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ഇക്കഴിഞ്ഞ ബുധനാഴ്ച്ചയും രാവിലെ പത്ത് മണിയോടെ ചാപ്പൽ സർവീസിന്റെ യോഗവസാനം ഗായക സംഘം കോറസ് പാടി അശീർവാദം നിർത്തുവാൻ ആഗ്രഹിച്ചിട്ടും ആരും പിരിഞ്ഞ് പോകുവാൻ കഴിയാതെ വന്നപ്പോൾ മുതലാണ് അതിശക്തമായ ആത്മസാന്നിധ്യം വന്ന് കൂടിയ എല്ലാവരും അനുഭവിച്ചറിയുവാൻ തുടങ്ങിയത്. മുട്ടിന്മേലുള്ള പ്രാർത്ഥനയും, പാട്ടും, ധ്യാനവും, തിരുവചന വായനയും, കരഞ്ഞ് കൊണ്ട് തങ്ങളുടെ പാപങ്ങൾ ഏറ്റ് പറഞ്ഞും, അന്യഭാഷകളിൽ സംസാരിച്ചും, പ്രവചിച്ചും, ലോക സമാധാനത്തിനും, രോഗ സൗഖ്യത്തിനും, നീതിക്കും വേണ്ടിയുള്ള പ്രാർത്ഥനയുമായി ഒരാഴ്ചയിട്ടും യോഗം നിർത്തുവാൻ കഴിയാതെ ഇപ്പോഴും തുടരുകയാണ്. അടുത്തുള്ള പല യൂണിവേഴ്സിറ്റികളിൽ നിന്നും നൂറ് കണക്കിന് വിദ്യാർത്ഥികൾ ഇവിടേക്ക് ഇപ്പോഴും ഒഴുകി എത്തികൊണ്ടിരിക്കുന്നു. രാത്രിയിലും യോഗം തുടരുന്നു. 1905, 1970, 2006 എന്നീ വർഷങ്ങളിലും ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ആഴ്ച്ചകൾ ക്ലാസുകൾ മുടക്കിയുള്ള ഉണർവ് യോഗങ്ങൾ നടന്നിട്ടുണ്ട്.
വാർത്തകളും ലേഖനങ്ങളും ലഭ്യമാകുന്ന സ്നേഹവചനം വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു ജോയിൻ ചെയ്യുവാൻ: https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe
1600 വിദ്യാർത്ഥികൾ പഠിക്കുന്ന അമേരിക്കയിലെ താരതമ്യേന ചെറിയ ഒരു യൂണിവേഴ്സിറ്റി കോളേജ് ആണ് ആസ്ബറി തിയോളജിക്കൽ സെമിനാരി. 2023 ഫെബ്രുവരി 8 ൹ ബുധനാഴ്ച അവിടെ ഹ്യൂസ് ഓഡിറ്റോറിയത്തിൽ പതിവുപോലെ നടന്ന ഒരു ചാപ്പൽ സർവീസ് അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികളെയും അദ്ധ്യാപകരെയും ഒപ്പം അനേകം വിശ്വാസികളെയും ഉണർവിൻ്റെ നഭോമണ്ഡലത്തിലേക്കു പിടിച്ചുയർത്തിയ ആത്മീയ മുന്നേറ്റമായി മാറി കൊണ്ടിരിക്കുകയാണ്. ദൈവസ്നേഹം അവർക്കിടയിലേക്ക് പകർന്നു തുടങ്ങി. അവസാനം വ്യക്തിപരമായ ഏറ്റുപറച്ചിലിനും സാക്ഷ്യത്തിനും ശുശ്രൂഷകൻ ആഹ്വാനം ചെയ്തപ്പോൾ ഉണ്ടായ പ്രതികരണം സാധകാത്മകം ആയിരുന്നു. ചാപ്പൽ സർവീസ് കഴിഞ്ഞിട്ടും ഒരുകൂട്ടം വിദ്യാർത്ഥികൾ പിരിഞ്ഞുപോകാതെ ഓഡിറ്റോറിയത്തിൽ തന്നെ തുടർന്നു പ്രാർത്ഥന ആരംഭിച്ചു. അനുതാപവും ഏറ്റുപറച്ചിലും കരച്ചിലും സമർപ്പണവും ഒക്കെയായി ആ കൂട്ടം സമയം ചെലവഴിച്ചു. ഇതറിഞ്ഞു കൂടുതൽ കൂടുതൽ വിദ്യാർത്ഥികൾ അവരോട് ചേർന്നു. ക്രമേണ ഉണർവിൻ്റെ ചലനം ഓഡിറ്റോറിയത്തിനു പുറത്തേക്കും വ്യാപിച്ചു. 11 മണിക്കുള്ള ക്ലാസിൽ പങ്കെടുക്കുവാനായി പുറത്തിറങ്ങിയ സീനിയർ വിദ്യാർത്ഥിയും ആസ്ബറി കൊളീജിയൻ എന്ന വിദ്യാർത്ഥിപത്രത്തിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററുമായ അലെക്സാൺഡ്ര പ്രെസ്റ്റോ അപൂർവമായ ഒരു കാഴ്ച കണ്ടു. പുറത്ത് ഗായകസംഘവും വിദ്യാർത്ഥികളും ക്ലാസിൽ പോകാതെ ആലാപനം തുടരുന്നു. അവർ ദൈവത്തെ മഹത്വപ്പെടുത്തുന്നു. വാർത്ത ഓൺലൈനിൽ പരന്നതോടെ യൂണിവേഴ്സിറ്റി ഓഫ് കെന്റക്കി, കംബർലാൻഡ്സ് യൂണിവേഴ്സിറ്റി, പർഡ്യൂ യൂണിവേഴ്സിറ്റി, ഇന്ത്യാന വെസ്ലിയൻ യൂണിവേഴ്സിറ്റി, ഒഹായോ ക്രിസ്ത്യൻ യൂണിവേഴ്സിറ്റി, ട്രാൻസിൽവാനിയ യൂണിവേഴ്സിറ്റി, മിഡ്വേ യൂണിവേഴ്സിറ്റി, ലീ യൂണിവേഴ്സിറ്റി, ജോർജ്ജ് ടൗൺ കോളേജ്, മൗണ്ട് വെർനൺ നസറീൻ യൂണിവേഴ്സിറ്റി, തുടങ്ങി വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ ആസ്ബറിയിലേക്കു ഒഴുകിയെത്തി. കൂടാതെ, സമീപ നഗരമായ ലെക്സിങ്ടണൽ മുതൽ 885 കിലോമീറ്റർ ദൂരെ മിഷിഗണിൽ നിന്നും 710 കിലോമീറ്റർ ദൂരെ സൗത്ത് കരോളിനായിൽ നിന്നും 925 കിലോമീറ്റർ ദൂരെ പെൻസിവാനിയായിൽ നിന്നും വരെ ആളുകൾ യാത്ര ചെയ്തു ഉണർവ്വിൻ്റെ ഭാഗമാകുവാൻ സെമിനാരിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഇവിടെ പ്രശസ്തരായ വർഷിപ് ലീഡേഴ്‌സോ സംഗീത ടീമോ പ്രാസംഗികരോ ഒന്നും തന്നെ ഇല്ല പരിശുദ്ധാത്മാവിന്റെ വലിയ പ്രവർത്തിയാണ് ദൈവം ചെയ്യുന്നത്. ഒറ്റ ദിവസത്തെക്ക് മാത്രം പ്ലാൻ ചെയ്ത മീറ്റിംഗ് അഞ്ചാം ദിനവും തുടരുന്നു.
ഇതിനിടെ ചർച്ച് ഓഫ് ഗോഡിൻ്റെ നേതൃത്വത്തിലുള്ള ലീ യൂണിവേഴ്സിറ്റിയിലും ചാപ്പൽ സർവീസ് സമയം മറ്റൊരു ഉണർവ്വു ആരംഭിച്ചതായി റവ. ഡോ.മിഖായേൽ എച്ച്. യീഗർ ഫെബ്രുവരി 14-നു രാവിലെ പുറത്തുവിട്ട വീഡിയോ സാക്ഷ്യപ്പെടുത്തുന്നു.






0 Comments