BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാസ്പോർട്ട് സേവാ കേന്ദ്രം താൽക്കാലികമായി അടയ്ക്കാൻ കാരണം കെട്ടിടത്തിന്റെ ബലക്ഷയം

 


കോട്ടയം∙ പാസ്പോർട്ട് സേവാ കേന്ദ്രം താൽക്കാലികമായി അടയ്ക്കാൻ കാരണം കെട്ടിടത്തിന്റെ ബലക്ഷയം. എംസി റോഡിൽ നാഗമ്പടത്തു സേവാ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിനു കുലുക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണു ഒഴിയാൻ തീരുമാനിച്ചത്. കെട്ടിടത്തിന്റെ ബീമുകളിൽ വിള്ളൽ കണ്ടെത്തി. ചൊ‌വ്വാഴ്ച കെട്ടിടം കുലുങ്ങുന്നതായി അനുഭവപ്പെടുകയായിരുന്നു.  അപേക്ഷകരും ജീവനക്കാരും പരിഭ്രാന്തരായി. അപേക്ഷകർ ഏറ്റവും കുറവായ സമയത്തുപോലും ജീവനക്കാരടക്കം കുറഞ്ഞതു നൂറു പേരെങ്കിലും രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന കേന്ദ്രത്തിലുണ്ടാകും.  ഭൂമികുലുക്കമെന്നാണ് ആദ്യം തോന്നിയതെന്നു കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ചില അപേക്ഷകർ പറഞ്ഞു. പുറത്തെത്തിയപ്പോൾ മറ്റുള്ളവർക്കൊന്നും അത് അനുഭവപ്പെട്ടില്ലെന്നു മനസ്സിലായി. ഇതോടെയാണു കെട്ടിടത്തിനാണു കുഴപ്പമെന്നു ബോധ്യമായത്. ഇന്നലെയും പല തവണ ഈ അനുഭവമുണ്ടായതായി ജീവനക്കാരും പറയുന്നു. ഇതോടെ ജീവനക്കാർ അധികൃതർക്കു പരാതി നൽകി. ചൊവ്വാഴ്ച തന്നെ പരിശോധന നടത്തി. മഴക്കാലത്ത് കെട്ടിടത്തിൽ വെള്ളം കയറിയെന്നും അതുകൊണ്ടാണ് താഴത്തെ നിലയ്ക്കു ബലക്ഷയം വന്നതെന്നും ജീവനക്കാർ പറയുന്നു. പ്രവർത്തനം ഉടനടി നിർത്തിവയ്ക്കാനുള്ള ഉത്തരവ് ഡൽഹിയിൽനിന്നു ലഭിച്ചു.  

വാർത്തകളും ലേഖനങ്ങളും  ലഭ്യമാകുന്ന സ്നേഹവചനം  വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു ജോയിൻ ചെയ്യുവാൻ:                                                    https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe

പുതിയ കെട്ടിടം കണ്ടെത്തി ഓഫിസ് അപ്പാടെ അങ്ങോട്ടുമാറ്റണം. അടിസ്ഥാന സൗകര്യവും കൗണ്ടറുകളും സജ്ജീകരിക്കണം. കംപ്യൂട്ടറുകളടക്കമുള്ള യന്ത്രസാമഗ്രികളും മറ്റും പുതിയ കേന്ദ്രത്തിൽ സജ്ജമാക്കണം. മുൻപും ബലക്ഷയത്തെക്കുറിച്ച് പരാതി വന്നിരുന്നെങ്കിലും അന്നു പരിശോധന നടത്തിയപ്പോൾ കുഴപ്പമില്ലെന്നാണു കണ്ടെത്തിയത്.പാസ്പോർട്ട് സേവാകേന്ദ്രങ്ങളുടെ നടത്തിപ്പു കരാർ ടാറ്റാ കൺസൽറ്റൻസി സർവീസിനാണ് (ടിസിഎസ്).

Post a Comment

0 Comments