ഓർമ്മിക്കുന്നുണ്ടോ സ്റ്റാൻ സ്വാമി എന്ന 84 വയസ്സുള്ള ഒരു വൃദ്ധ ജസ്യൂട്ട് സന്യാസി പാർക്കിൻസൺ ബാധിച്ച വിറയാർന്ന കൈകളിൽ വെള്ളം എടുക്കാൻ കഴിയാത്തതിനാൽ ഒരു സിപ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് NIA യ്ക്ക് കത്തെഴുതിയത്? അത് തീർപ്പാക്കാൻ ഒരു മാസം കോടതി എടുത്തത്? ഭീമ കൊറേഗാവ് കേസിൽ 2020ൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ വച്ച് മരണമടഞ്ഞ സ്വാമിയെ അറസ്സ് ചെയ്യാൻ NIA ചൂണ്ടിക്കാട്ടിയ തെളിവുകൾ ( നാൽപതോളം ഫയലുകൾ) സ്വാമിയുടെ ലാപ് ടോപ്പിൽ ഹാക്ക് ചെയ്ത് കൃതൃമമായി തിരുകി കയറ്റിയതാണ് എന്ന് ആർസെനൽ കൺസൾട്ടിംഗ് എന്ന അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനം കണ്ടെത്തിയിരിക്കുന്നു. കൂട്ടുപ്രതി റോണാവിൽസൻ്റെ ലാപ് ടോപ്പിലും കൃത്രിമ തെളിവുകൾ സ്ഥാപിച്ചതിൻ്റെ റിപ്പോർട്ടുകൾ നേരത്തേ പുറത്തു വന്നിരുന്നു. സ്റ്റാൻ സ്വാമി മാവോവാദികൾക്ക് അയച്ച കത്തിൻ്റെ കോപ്പിയാണ് വ്യാജമാണ് എന്ന് തെളിഞ്ഞിരിക്കുന്നത്. ആ സ്നേഹ വൃദ്ധൻ്റെ ജീവിതം ആരു തിരികെ നൽകും ? നമുക്ക് മുകളിൽ ഒരു ഡീപ് സ്റ്റേറ്റ് എന്നേ ഉയർന്നു കഴിഞ്ഞു.
കടപ്പാട്



0 Comments