BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഇഴയുന്ന നീതിയുടെ ഇര


വേഗതയുടെ കാലഘട്ടത്തിൽ ഇഴയുന്ന നീതിയുടെ ഇരയാണ് ഫ. സ്റ്റാൻസ്വാമി. കുറ്റാരോപിതനായി ജയലിലടയ്ക്കപ്പെട്ടപ്പോഴും രോഗം വല്ലാതെ വലച്ചപ്പോഴും അടിയന്തിര ഇടപെടലിനു പകരം നീട്ടിവയ്ക്കപപെട്ട പ്രതീക്ഷകൾ മാത്രമാണ് ലഭിച്ചത്. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ആദിവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ ഈ  കത്തോലിക്കാ പുരോഹിതന്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുമ്പോൾ താൻ ആശുപത്രി കിടക്കയിൽ അന്ത്യ ശ്വസം എടുക്കുകയായിരുന്നു. ജാമ്യാപേക്ഷ വീണ്ടും പരിഗണിച്ച കോടതിയെ അദ്ദേഹത്തിന്റെ അഭിഭാഷകനാണ് ഫാദർ അന്തരിച്ച വിവരം കോടതിയെ അറിയിച്ചത്. ജാമ്യത്തിനായി ഫാദർ കാത്തു നിന്നില്ല. 

 ഇന്റർനെറ്റും യാത്രാ സൗകര്യങ്ങളും അതിവേഗ സംവിധാനത്തിലെത്തി നിൽക്കുമ്പോൾ അഥവാ 5ജിയിലേക്ക് കടക്കുമ്പോൾ മനുഷ്യന്റെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങക്ക് വേഗത പോരാ എന്നു തോന്നുന്നു. കാളവണ്ടിയുഗത്തിലല്ല നാം ഇന്നു ജീവിയ്ക്കുന്നത്. ഏതൊരു വിഷയത്തിന്റെ തെളിവുകൾക്കും വ്യക്തയ്ക്കും ശാസ്ത്രീയമായ ഒരു പാട് സംവിധാനങ്ങളുള്ളപ്പോൾ കര്യങ്ങൾ വേഗത്തിൽ തീർപ്പുകൽപ്പിയ്ക്കാൻ കഴിയും. 



സമയത്തിന്റെ വില അറിയാത്തവരല്ല നമ്മൾ.ഓരോ വ്യക്തിയുടെയും  സാഹചര്യങ്ങൾക്കനുസൃതമായി അടിയന്തിരമായി ഇടപെടാൻ നമ്മുടെ നിയമ സംവിധാനങ്ങൾക്കു കഴിയണം. കാരണം നിയമങ്ങൾ എഴുതപ്പെട്ടത് രാജ്യത്തെ പൗരൻമാരുടെ അവകാശങ്ങളും  ജീവനും അഭിമാനവും സംരക്ഷിക്കപ്പെടാൻ വേണ്ടിയാണ്. എന്നാൽ അതിനുമേൽ സമയമെന്ന ചുവപ്പു നാടകൊണ്ട് 'വിധി പറയാതെ വിധികല്പിയ്ക്കുവാനും' നിയമസംവിധാനങ്ങളിൽ പഴുതുകളുണ്ടെന്ന് ഫാ. സ്റ്റാൻസ്വാമിയുടെ അവസാന നിമിഷങ്ങൾ നമ്മെ പഠിപ്പിയ്ക്കുന്നു.

 എന്നാൽ   ഭീമ കൊറേഗാവ് കേസിൽ 2020ൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ വച്ച്‌ മരണമടഞ്ഞ സ്വാമിയെ അറസ്സ് ചെയ്യാൻ NIA ചൂണ്ടിക്കാട്ടിയ തെളിവുകൾ നാൽപതോളം ഫയലുകൾസ്വാമിയുടെ ലാപ് ടോപ്പിൽ ഹാക്ക് ചെയ്ത് കൃതൃമമായി തിരുകി കയറ്റിയതാണ് എന്ന് ആർസെനൽ കൺസൾട്ടിംഗ് എന്ന അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനം കണ്ടെത്തിയിരിക്കുന്നു എന്ന വാർത്ത പുറത്തുവരുമ്പോഴാണ്  തീരുമാനമെടുക്കാൻ നീണ്ടുപോയ സമയം കാട്ടിത്തരുന്ന ഘടികാരത്തിന്റെ  ചൂചികൾ മാപ്പുസാക്ഷികൾ ആകുന്നത്. 

ഷാജി വാഴൂർ



Post a Comment

0 Comments