BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മനുഷ്യനിൽ ബ്രെയിൻ ചിപ്പ് പരീക്ഷിക്കാനൊരുങ്ങി ഇലോൺ മസ്‌ക്


സാൻ ഫ്രാൻസിസ്കോ:ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരനും സ്പേസ് എക്സിൻ്റെ സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള ന്യൂറോ ലിങ്ക് എന്ന കമ്പനി  വികസിപ്പിച്ച വയർലെസ് ബ്രെയിൻ ചിപ്പ് ആറ് മാസത്തിനുള്ളിൽ മനുഷ്യ മസ്തിഷ്കത്തിൽ പരീക്ഷിക്കുമെന്ന് ഇലോൺ മസ്ക് .  മസ്തിഷ്ക ഇംപ്ലാന്റുകൾ മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ച് കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകാനാകുമെന്നും വികലാംഗരായ രോഗികളെ വീണ്ടും ചലിക്കാനും ആശയവിനിമയം നടത്താനും പ്രാപ്തമാക്കുമെന്നും അവർ അവകാശപ്പെടുന്നു. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലും ടെക്സസിലെ ഓസ്റ്റിനിലും സ്ഥിതി ചെയ്യുന്ന ന്യൂറലിങ്ക്, ആളുകളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി തേടുന്നതിനാൽ സമീപ വർഷങ്ങളിൽ മൃഗങ്ങളിൽ പരിശോധനകൾ നടത്തിയിരുന്നു.  മനുഷ്യരിൽ പരീക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അനുമതിക്കായുള്ള എല്ലാ പേപ്പർ വർക്കുകളും അമേരിക്കൻ ഫുഡ് അൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് സമർപ്പിച്ചുകഴിഞ്ഞു. അനുമതി കിട്ടുകയാണെങ്കിൽ 2023 ന്റെ പകുതിയോടെ ന്യൂറാലിങ്കിന്റെ ചിപ്പുകളും ഇലക്ട്രോഡുകളും മനുഷ്യരുടെ തലച്ചോറിൽ ഘടിപ്പിച്ച് പരീക്ഷണം തുടങ്ങും.

Post a Comment

0 Comments