ചികിത്സാ സഹായ നിധി കോതമംഗലം താലൂക്കിൽ പിണ്ടിമന വില്ലേജിൽ മാലിപ്പാറ പഴങ്ങരയിൽ താമസിക്കുന്ന നെല്ലിക്കുന്നേൽ എൽദോസിന്റെ മകൻ ആൽബി എൽദോസ് (24) 8-12-22 ന് ജോലികഴിഞ്ഞ് പോകുന്ന വഴി ചേലാട് ബെസ്-അനിയാ പള്ളിയ്ക്ക് സമീപത്തുവച്ചുണ്ടായ അപകടത്തിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ച് രാജഗിരി ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആണ്. സർജ്ജറിയ്ക്കും തുടർന്നുള്ള ചികിത്സയ്ക്കും ഭീമമായ തുക ആവശ്യമായിരിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമായതിനാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. കുടുംബത്തെ സഹായിക്കുന്നതിനായി പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജസ്സി സാജുനിന്റെയും ആൽബിയുടെ പിതാവിന്റെയും പേരിൽ യൂണിയൻ ബാങ്ക് മുത്തംകുഴി ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.







0 Comments