BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മുളന്തണ്ടിന്റെ സം​ഗീതം

ഷാജൻ പാറക്കടവിൽ


ജീവിതത്തിൽ മുറിവുകൾ ഏൽക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അത് ശാരീരികവും മാനസികവും വൈകാരികവും ആകാം. അതുണ്ടാക്കുന്ന ആഴം വർണനാതീതമാണ്. ഒരു തരത്തിൽ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ വൈദ്യശാസ്ത്രത്തിന്റെസഹായത്താൽ സൗഖ്യം ആകും.എന്നാൽ വൈകാരികമായി അതിനപ്പുറം മനസ്സിനേൽക്കുന്ന മുറിവുകൾ ചിലദുഃഖ സ്മൃതികളുടെഅവശേഷിപ്പുകളായിഎന്നും നമ്മോടൊപ്പം സഞ്ചരിക്കും. എങ്ങനെയായാലും മുറിവുകൾ വേദനകളുടെ സഞ്ചാരപദങ്ങൾ തന്നെ. ചിലർക്കിത് ദുരിതങ്ങളൊ,ദുരന്തങ്ങളൊആവാം. എന്നാൽ മറ്റു ചിലർക്കെങ്കിലും മുറിവുകൾ ജീവിതമെന്നപാഠപുസ്തകത്തിന്റെതാളുകളിൽ തിരിച്ചറിവുകളുടെയും, സ്വയം ശോധയുടെയും, നിരീക്ഷണ പരീക്ഷണങ്ങളിലൂടെയുംനന്മയുടെ പുതിയ പാഠങ്ങൾ എഴുതിച്ചേർക്കാനുള്ളനിമിഷങ്ങളായും; ഇച്ഛാശക്തിയോടെ ക്രിയാത്മകമായി പ്രതികരിക്കാനുള്ള ആർജ്ജവം വീണ്ടെടുക്കലുംആയിമാറുംമുറിവുകളുടെ കാലം. നമ്മുടെ ജീവിതത്തിന്റെ ഒളിമാടങ്ങളിൽപാതിമയക്കത്തിൽ ആയ സാധ്യതകൾക്ക്പുതിയൊരു മേച്ചിൽപ്പുറം കണ്ടെത്തുക  കൂടി ആകാം ഈ മുറിവുള്ള കാലത്ത്. മറ്റുള്ളവരുടെ മുറിവുകളിൽ ആശ്വാസത്തിന്റെലേപനതൈലാഭിഷേകമാകാംനമ്മുടെമുറിവുകളുടെ കാലം. മുറിവുകൾ അനുഗ്രഹമോ ആശ്വാസമോ ആയി മാറുന്നത് ഇവിടെയാണ്.

ചിലപ്പോൾ മുറിവുകൾ ഉണ്ടാകുന്നത് അഥവാ നിർബന്ധപൂർവ്വം നാം മുറിവേൽക്കുന്നത്''നിസാരം ' ങ്ങളുടെപേരിലാണ്.പരിഗണിക്കപ്പെടാൻ ഒരു സാധ്യതയുമില്ല എന്നവിധി എഴുത്തുകളുടെ പേരിലാകാം. കണ്ടെത്താൻ കഴിയാതെ പോകുന്ന നമ്മളിലെഅനന്തസാധ്യതകളുടെപേരിലാണല്ലോ പലപ്പോഴും നാം പിന്തള്ളപ്പെടുന്നത്. ഇങ്ങനെ പരിഗണനയ്ക്ക്അർഹരല്ലാത്തവരെ'' നിസ്സാരർ'' എന്നതസ്തിക ഒരുക്കി പടിയടച്ച് പിണ്ഡം വയ്ക്കുമ്പോൾ അവരിലും സാധ്യതകൾ ഉണ്ട് എന്ന് കണ്ടെത്താൻ കഴിയുന്ന പരിഗണനയുടെ പേരാണ് ദൈവം.

വിശുദ്ധവേദഗ്രന്ഥത്തിലെയെശയ്യാവ ്എന്ന ദീർഘദർശി ഇത്തരം വസ്തുതകളെ വിസ്തരിച്ചു വ്യാഖ്യാനംനടത്താതെ തന്റെ ആഖ്യാന ശൈലിയിൽതാൻഉപയോഗിച്ച ആലങ്കാരിക പദം ഇങ്ങനെയാണ് ''ചതഞ്ഞ ഓട അവൻ ഒടിക്കുകയില്ല '. കാട്ടിലെ പാഴ്മുളം തണ്ട്. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും കരുത്താർജിക്കുമെങ്കിലുംപ്രതിരോധശക്തി നന്നേ കുറവുള്ള ചെടി. ആർക്കും എപ്പോൾ വേണമെങ്കിലും  യഥേഷ്ടം നശിപ്പിക്കാൻ കഴിയുന്ന ഈ ഓടത്തണ്ട്പരിഗണിച്ചാൽ പാട്ടിന്റെ പാൽക്കടൽതീർക്കാൻ കഴിവുള്ള മനോഹര സംഗീത ഉപകരണം ആയി മാറുമെന്ന് നമ്മെപഠിപ്പിക്കുന്നു.' ചതഞ്ഞ ഓട',അതൊരു പാഴ്വസ്തു ആണ്. മറ്റൊന്നായി രൂപമാറ്റം വരുത്തുവാൻ  കഴിയില്ല എന്ന് തീർച്ചപ്പെടുത്തിയ''നിസാരത ' പേറുന്ന വസ്തു. എന്നാൽഅതിന്റസാധ്യതകളെ അതൊരു കരകൗശലപണിക്കാരൻകണ്ടെത്തി കഴിയുമ്പോൾ എല്ലാവർക്കും ആശ്വാസം നൽകുന്നമനോഹരമായ സംഗീതോപകരണമായി മാറുന്നു.

 ഒരു മുളം തണ്ടിൽ നിന്നും സംഗീതത്തിലേക്ക് ഉള്ള ദൂരം ഏഴ്മുറിവുകളുടെതാണ്. പാഴ്മുളം തണ്ടിൽ സൃഷ്ടിക്കപ്പെടുന്ന മുറിവുകൾ പിന്നീട്‌സാന്ത്വനത്തിന്റെസംഗീതമായി മാറുന്നു. ' പ്രതിരോധിക്കാൻ കഴിവില്ലാത്ത, ആരുടെയും ബലിഷ്ടമായ കരങ്ങൾ കൊണ്ട് നഷ്ടപ്പെട്ടുപോകുന്ന  ' നിസ്സാരമായ മുളംതണ്ട് ' ചില പരിഗണനയ്ക്ക് വിധേയമാക്കുമ്പോൾ,ആഴത്തിലുള്ള മുറിവുകളിൽ കൂടി സാന്ത്വന സംഗീതമായിമാറുന്നു. മുറിവുകളുടെ കാലം ഹൃസ്വമാണ്.എന്നാൽ മുറിവുകളിൽ നിന്നും രൂപപ്പെടുന്നസംഗീതത്തിന് കാല ദൈർഘ്യമില്ല.

 മുറിവുകളെസാന്ത്വനത്തിന്റെയും സന്തോഷത്തിന്റെയുംപുതു രാഗങ്ങൾ ആക്കി മാറ്റിയ നിരവധി വ്യക്തികളെ നമുക്ക് വിശുദ്ധ ഗ്രന്ഥത്തിലെ താളുകളിൽ പരിചയപ്പെടാൻ കഴിയും. അതിൽ എന്നും പ്രധാനിഇയ്യോബ് തന്നെ. നഷ്ടങ്ങളുടെ വേലിയേറ്റങ്ങളിൽതനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെമുന്നിൽ,തന്റെ വിശ്വാസത്തിന്റെ മൂലാധാരത്തെപ്പോലുംചോദ്യം ചെയ്തവർക്ക് മുന്നിൽ താൻ ഉയർത്തിയ പ്രഖ്യാപനങ്ങൾ തന്റെ വിശ്വാസത്തിന്റെ പ്രകടനപത്രിക ആയിരുന്നെങ്കിൽ,സ്വജീവിതത്തിന്റെമുറിവുകൾ കൊണ്ട് താൻ ഉതിർത്തത്സ്വാന്തനത്തിന്റെ സംഗീതമായിരുന്നു. അത് ആത്മസുഖത്തിനും, തന്നിൽ നിറവേറ്റപ്പെടുന്ന ദൈവീക കാര്യപരിപാടികളുടെ ബോധനത്തിനും, തന്റെ മുറിവുകളിലെസൗഖ്യത്തിനായുള്ളതൈല ലേപനവും, മറ്റുള്ളവരുടെമുറിവുകളിൽ വീണ്ടുംനീറ്റൽഉളവാക്കുന്നവരുടെ പ്രക്രിയയ്ക്ക് പശ്ചാത്തലസംഗീതമായും  അത് മാറുന്നു.

പാഴ്മൂളം തണ്ടിലുംസംഗീതംഉണ്ടെന്നും, ഓരോപാഴ്വസ്തുക്കളും സാധ്യതകളുടെ കേദാരമാണെന്നും നമ്മെഓർമ്മപ്പെടുത്തുകയാണിവിടെ. മുറിവുകൾസംഗീതമാകുന്നഒരുകാലത്തിനായ്‌നമുക്ക്കാത്തിരിക്കാം.


 

Post a Comment

0 Comments